ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കെ സുരേന്ദ്രനെതിരെ കെ സി ബി സി

ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരെ കെ സി ബി സി. ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഈ രാഷ്ട്രീയ തന്ത്രം അപലപനീയമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. തെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടം ഉണ്ടാക്കുന്നതിനായി ക്രൈസ്തവ വിശ്വാസികളെ എല്ലായ്പ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന കെ സുരേന്ദ്രന്റെ ആഹ്വാനം ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് ഭൂഷണമല്ലെന്നും കെസിബിസി വ്യക്തമാക്കി.

ALSO READ: വെണ്‍പാലവട്ടത്ത് നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മേല്‍പാലത്തില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് വീണു; യുവതി മരിച്ചു

ക്രൈസ്തവ വിശ്വാസികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യമായ ആഹ്വാനം അനാരോഗ്യകരവും തിരുത്തപ്പെടേണ്ടതുമാണ്. തെറ്റിദ്ധാരണാജനകവും അപക്വവുമായ ഇത്തരം പൊള്ളയായ പരസ്യ പ്രസ്താവനകൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ALSO READ: തിയേറ്ററില്‍ തിരക്കോട് തിരക്ക്; കല്‍ക്കി 2898 എഡി ബ്ലോക്ക് ബസ്റ്ററിലേക്ക്, ഒടിടിയിലെത്താന്‍ വൈകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News