സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങൾ തുടരുന്നു; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി. ദീപിക പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഫാദർ ജേക്കബ് പാലക്കാപ്പിള്ളിയുടെ വിമർശനം. സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങൾ തുടരുന്നുവെന്നും സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു.

ALSO READ: മുഴുവൻ കേരളീയരും കേരളത്തിന്റെ താൽപര്യത്തിനായി ഒരുമിച്ച് നിൽക്കണം; മന്ത്രി കെ എൻ ബാലഗോപാൽ

ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങൾ ഏറെയും എന്നും വിമർശനം ഉയർന്നു. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുവെന്നും വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ ശ്രമിക്കുന്നു എന്നും ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു. ഇതിനെ ക്രൈസ്തവ സഭകൾ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും ഡെപ്യൂട്ടി സെക്രട്ടറി വ്യക്തമാക്കി.

ALSO READ: സംസാരശേഷിയില്ലാത്ത സ്ത്രീയെന്ന വ്യാജേന കബളിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ; ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ച് കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News