കെസിബിസി മീഡിയ കമ്മീഷന്റെ ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോണ്‍ പോള്‍ പുരസ്‌കാരം സംവിധായകന്‍ ഷെയ്‌സണ്‍ പി ഔസേഫിന്

കെസിബിസി മീഡിയ കമ്മീഷന്‍ നല്‍കുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോണ്‍ പോള്‍ അവാര്‍ഡ് 2024ന് സംവിധായകന്‍ ഷെയ്‌സണ്‍ പി ഔസേഫ് അര്‍ഹനായി. 2023 ല്‍ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് ആണ് ഷെയ്‌സന്റെ ആദ്യ ചിത്രം. ഷെയ്‌സണ്‍ മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ വിഭാഗം ഡീന്‍ ആയി ഇപ്പോള്‍ സേവനം ചെയ്യുന്നു.

Also Read: വർഗീയത മാറ്റാൻ ഉദ്ദേശമില്ല; മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ഉറച്ച് നരേന്ദ്ര മോദി

ഇന്റര്‍നാഷണല്‍ കാത്തലിക് വിഷ്വല്‍ മീഡിയ ഗോള്‍ഡന്‍ അവാര്‍ഡ് 2024 ഉള്‍പ്പെടെ 55 ല്‍ അധികം പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ സിനിമ 2024 ലിലെ ഓസ്‌കാര്‍ നോമിനേഷനും നേടിയിരുന്നു. തിരക്കഥാകൃത് ജോണ്‍ പോളിന്റെ ഓര്‍മ്മയ്ക്കാക്കി കെസിബിസി മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. മെയ് 24 ന് കെസിബിസിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാമ്പ്‌ലാനി അവാര്‍ഡ് സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News