‘കോണ്‍ഗ്രസിനും ബിജെപിക്കും തന്നെ പേടിയാണ്’: തെലങ്കാന മുഖ്യമന്ത്രി

ബിജെപിക്കും കോണ്‍ഗ്രസിനും തന്നെ ഭയമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ഇരുപാര്‍ട്ടികളും തന്നെ തെലങ്കാനയില്‍ മാത്രമായി ഒതുക്കാനുള്ള ശ്രമത്തിലാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജംഗാവ് നിയോജകമണ്ഡലത്തിലെ ചെറിയാലില്‍ നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെസിആര്‍. പതിനൊന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്.

ALSO READ: സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരിക്കലും വിശ്വസിക്കരുതെന്ന് കെസിആര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. മൂന്നു മണിക്കൂര്‍ വൈദ്യുതി മാത്രം മതി കാര്‍ഷിക മേഖലയ്‌ക്കെന്ന് പറയുന്ന കോണ്‍ഗ്രസും കുഴല്‍ കിണറുകള്‍ക്ക് ഇലക്ട്രിസിറ്റി മീറ്റര്‍ വെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപിയെയും കെസിആര്‍ കുറ്റപ്പെടുത്തി.

ALSO READ: ലോകകപ്പിൽ ഇന്ന് ഇന്ത്യ-ഓസീസ് കിരീടപ്പോരാട്ടം

തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ട്. കെസിആര്‍ വിജയിക്കുമെന്ന് അവര്‍ ഭയക്കുന്നു. ബിആര്‍എസ് മഹാരാഷ്ട്രയിലും മത്സരിക്കുമെന്നും കെസിആര്‍ പറഞ്ഞു. തെലങ്കാനയില്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്യാത്ത ബിജെപിക്ക് എന്തിന് വോട്ടു ചെയ്യണമെന്നും കെസിആര്‍ ചോദിച്ചു.

ALSO READ: വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു, സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുന്ന മനുഷ്യൻ; വിനോദ് തോമസിനെ കുറിച്ച് സുരഭി ലക്ഷ്മി

ചെറിയാലിലെ പൊതുയോഗത്തോടെ കഴിഞ്ഞ 33 ദിവസങ്ങള്‍ക്കുള്ളില്‍ 60 പൊതുയോഗങ്ങളില്‍ കെസിആര്‍ പങ്കെടുത്തു കഴിഞ്ഞു. തെലങ്കാനയില്‍ തന്റെ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ കെസിആര്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും നിശ്ചിതമായി വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ അമ്പതുവര്‍ഷത്തില്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്നും പത്തുവര്‍ഷം കൊണ്ട് ബിആര്‍എസ് ചയ്തതെന്താണെന്നും പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News