കീം 2023-24; ഫീസ് ഒടുക്കിയിട്ടുള്ളവരില്‍ റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം

2023-24 അധ്യയന വര്‍ഷത്തെ കീം (എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരില്‍ റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

ALSO READ:കണ്ണൂരില്‍ തെയ്യത്തിന് ക്രൂരമര്‍ദ്ദനം

അര്‍ഹതയുള്ളവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ www.cee.kerala.gov.in ലെ ‘KEAM 2023 Candidate Portal’ എന്ന ലിങ്കില്‍ പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഫെബ്രുവരി 12-ന് വൈകിട്ട് അഞ്ചിനുള്ളില്‍ സര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.

ALSO READ:മുഖ്യമന്ത്രിയും മന്ത്രിമാരും മാർച്ചുമായി സമരവേദിയിൽ; പ്രതിഷേധം ജന്തർ മന്തറിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News