എൻജിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ആരംഭിച്ചു

എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് പരീക്ഷ ആരംഭിച്ചു. വൈകിട്ട് വരെയാണ് പരീക്ഷ നടക്കുക.ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്

സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബൈ, ദില്ലി, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ. 1,23,623 കുട്ടികളാണ് കേരള എന്‍ട്രന്‍സിനായി അപേക്ഷിച്ചത്. ഇതില്‍ 96,940പേരും എന്‍ജിനീയറിംഗ് അപേക്ഷകരാണ്. രാവിലെ 10 മുതല്‍ 12.30 വരെയായിരുന്നു ആദ്യ പരീക്ഷ. ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങളടങ്ങിയ ഒന്നാം പേപ്പറും, ഉച്ചയ്ക്ക് മാത്തമാറ്റിക്‌സ് രണ്ടാം പേപ്പറുമാണ് പരീക്ഷ.

ഫാര്‍മസി വിഭാഗത്തിന് ഒരു പരീക്ഷയും എന്‍ജിനീയറിംഗിന് രണ്ട് പേപ്പറും എഴുതണം. പ്രവേശന പരീക്ഷാ ഫലം ജൂണ്‍ 20നകവും, വിവിധ റാങ്ക് പട്ടികകള്‍ ജൂലായ് 20നകവും പ്രസിദ്ധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News