കിയാനു റീവ്‌സിന്റെ വീട്ടില്‍ മോഷണം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഹോളിവുഡ് താരം കിയാനു റീവ്‌സിന്റെ വീട്ടില്‍ മോഷണം. ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ഹില്‍സിലുള്ള ത്രാഷര്‍ അവന്യുവിലുള്ള താരത്തിന്റെ വീട്ടില്‍ മോഷണം നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. നിരീക്ഷണ ക്യാമറയില്‍ നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. വീടിന്റെ പിന്‍വശത്തുകൂടി എത്തിയ മോഷ്ടാക്കള്‍ റിയര്‍ വിന്റോ തകര്‍ത്താണ് അകത്ത് കയറിയത്. അജ്ഞാതനായ ഒരാളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇയാള്‍ ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ALSO READ: യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണം; ഗ്രൂപ്പ് യുദ്ധത്തിനിടയിൽ സ്ഥാനമേറ്റെടുത്ത് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ

പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. മോഷണ സംഘം മുഖംമൂടി ധരിച്ചിരുന്നു. സംഭവസമയം താരം വീട്ടിലുണ്ടായിരുന്നില്ല. ഒരു തോക്ക് മോഷണം പോയിട്ടുണ്ട്. മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. പരിസരത്തുള്ള ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. കഴിഞ്ഞ വര്‍ഷം നവംബനിനും ഈവര്‍ഷം ജനുവരിക്കും ഇടയില്‍ തന്റെ വീട്ടില്‍ ആറുതവണയോളം കടന്നുകയറാന്‍ ശ്രമിച്ചയാള്‍ക്കെതിരെ താരം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. 2014ല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കടന്നുകയറിയ സ്ത്രീ ലൈബ്രറി ചെയറിലിരുന്നു ഉറങ്ങിപോയിരുന്നു. ഇവര്‍ താരത്തെ കാണാന്‍ എത്തിയതാണെന്നായിരുന്നു ചോദ്യം ചെയ്തപ്പോഴുള്ള മറുപടി. മറ്റൊരു സംഭവത്തില്‍ തുറന്നുകിടന്ന വാതിലിലൂടെ താരത്തിന്റെ വീട്ടില്‍ കടന്ന സ്ത്രീ വലിയ തലവേദനയാണ് വീട്ടുജോലിക്കാര്‍ക്ക് ഉണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News