കീം 2024 പ്രവേശന പരീക്ഷ സമയത്തില്‍ മാറ്റം. ജൂണ്‍ 5ന് ആരംഭിച്ച് 9വരെയുള്ള എന്‍ജിനീയറിംഗ് പരീക്ഷയയുടെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അഞ്ച് മണിവരെയാണ്. അതേസമയം ഫാര്‍മസിയുടേത് 10ന് ഉച്ചയ്ക്ക് 3.30മുതല്‍ 5 വരെയാണ്. കുട്ടികള്‍ യഥാക്രമം രാവിലെ 11.30 മുതല്‍ 1.30 വരെയും ഒരു മണി മുതല്‍ മൂന്നു മണിവരെയും ഹാളിലുണ്ടാകണം. കുട്ടികളുടെ ബയോമെട്രിക് രേഖകള്‍ എടുത്തതിനെ തുടര്‍ന്ന് ലഭിക്കുന്ന സീറ്റ് നമ്പര്‍ പ്രകാരമാണു പ്രവേശനം.
ദുബായ് കേന്ദ്രത്തിലെ കീം പരീക്ഷ ആരംഭിക്കുക ജൂണ്‍ ആറിനാണ് ആരംഭിക്കുകയെന്ന് മുമ്പ് അറിയിച്ചിരുന്നു. മുംബൈ, ദില്ലി ഉള്‍പ്പെടെയുള്ള മറ്റുകേന്ദ്രങ്ങളിലെല്ലാം ജൂണ്‍ അഞ്ചിനുതന്നെയും പരീക്ഷ തുടങ്ങും. പരമാവധി 18,993 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ALSO READ: മുൻ എംഎൽഎ ശോഭന ജോർജിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു
സംസ്ഥാന, ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here