വഴികളിലെല്ലാം വണ്ടികളിലും മറ്റുമായി ഓറഞ്ച് വില്‍ക്കുന്നത് പതിവായി നമ്മള്‍ കാണാറുണ്ട്. പലപ്പോഴും കടകളില്‍ നിന്നും നമ്മള്‍ ഓറഞ്ച് വാങ്ങാറുമുണ്ട്. എന്നാല്‍ പലരും നേരേ പോയി കടക്കാര്‍ നല്‍കുന്ന ഓറഞ്ചും വാങ്ങി തിരികെ വരികയാണ് പതിവ്. എന്നാല്‍ അത് അത്ര നല്ലതല്ല. ഓറഞ്ച് വാങ്ങാന്‍ കടകളില്‍ പോകുമ്പോള്‍ നമ്മള്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഓറഞ്ച് വാങ്ങുന്ന സമയത്ത് കടക്കാര്‍ എടുത്ത് തരുന്നതിന് പകരം നിങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്നതായിരിക്കും വളരെ നല്ലത്. ഓറഞ്ച് കൈയില്‍ എടുത്ത് അതിന്റെ തൂക്കം നോക്കണം. അത്യാവശ്യം ഭാരം കയ്യില്‍ വരുന്നുണ്ടെങ്കില്‍ അത്തരം ഓറഞ്ച് വാങ്ങുക. കാരണം ഇത്തരം ഓറഞ്ചില്‍ നല്ല നീര് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. നീര് വറ്റിയ ഓറഞ്ചിന് തൂക്കം കുറവായിരിക്കും.
Also Read : http://അരിപ്പൊടിയും പാലുമുണ്ടോ ? ഞൊടിയിടയില്‍ ഒരു കിടിലന്‍ സ്‌നാക്‌സ്
നിറം നോക്കി ഓറഞ്ച് വാങ്ങാന്‍ നില്‍ക്കരുത്. ചിലപ്പോള്‍ നല്ല നിറമുള്ള ഓറഞ്ചുകള്‍ ചീത്തയായിരിക്കാന്‍ സാദ്ധ്യതയുണ്ട്. ചില പച്ച നിറമുള്ള ഓറഞ്ചുകള്‍ക്ക് നല്ല സ്വാദും നീരും ഉണ്ടായിരിക്കാം. ഓറഞ്ചിന്റെ തൊലിക്ക് നല്ല കട്ടിയുണ്ടെങ്കില്‍ അത്തരം ഓറഞ്ച് വാങ്ങാതിരിക്കുക. തൊലിക്ക് കട്ടി വന്നിട്ടുണ്ടെങ്കില്‍ ആ ഓറഞ്ചിന്റെ ഗുണം നശിക്കാന്‍ സാധ്യതയുണ്ട്.
ഓറഞ്ച് വാങ്ങുമ്പോള്‍ അത് എടുത്ത് ചെറുതായി ഞെക്കി നോക്കുക. അമിതമായി ഞെങ്ങുന്നതും ഒട്ടും ഞെങ്ങാത്തതുമായ ഓറഞ്ച് എടുക്കരുത്. അമിതമായി ഞെങ്ങുന്ന ഓറഞ്ച് ചീഞ്ഞതാകാന്‍ സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here