കരിയറിൽ തിളങ്ങി നിൽക്കുന്ന കീർത്തി സുരേഷ് 31ന്റെ നിറവിൽ; ജന്മദിനാശംസകളുമായി സിനിമാ മേഖലയിലെ പ്രമുഖർ

തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന നടിയാണ് കീർത്തി സുരേഷ്. കൈ നിറയെ അവസരങ്ങളുമായി കരിയറിന്റെ മികച്ച സമയമാണ് കീർത്തി സുരേഷിനുള്ളത്. കൂടാതെ ബോളിവുഡിൽ നിന്നും കീർത്തിക്ക് അവസരങ്ങൾ വരുന്നു. ഇന്ന് നടിയുടെ 31-ാം ജന്മദിനമാണ്. നിരവധി പേര് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. തെലുങ്ക് നടൻ നിതിൻ തന്റെ ഫേസ്ബുക് പേജിൽ കീർത്തിക്ക് ജന്മദിനാശംസകൾ കുറിച്ചു. എപ്പോഴും സ്നേഹവും സന്തോഷവും കൊണ്ട് അനുഗ്രഹമുണ്ടാകട്ടെ എന്നാണ് നിതിൻ ആശംസിച്ചത്‌. ഇരുവരുടെയും ഫോട്ടോ പങ്ക് വച്ചാണ് ആശംസകൾ കുറിച്ചത്.  ഇരുവരും ചേർന്ന് അഭിനയിച്ച തെലുങ്കിലെ ‘രംഗ് ദേ’എന്ന ചിത്രം ശ്രദ്ധേയമായിരുന്നു.

also read : ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ഓരോ അവാർഡ് കിട്ടുന്നു, നാലാമതൊരു കുഞ്ഞ് കൂടി ഉണ്ടാവാൻ നിങ്ങൾ പ്രാർത്ഥിക്കണം എങ്കിലേ എനിക്ക് ഓസ്കാർ കിട്ടൂ: സുരാജ്

നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷ് കുമാറിന്റെയും മകളായ കീർത്തി. കുട്ടിയായിരിക്കുമ്പോൾ തന്നെ കീർത്തിക്ക് സിനിമയോട് താൽപര്യമുണ്ടായിരുന്നെന്ന് മേനക ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സിനിമയോടുള്ള ആത്മാർത്ഥത തന്നെയാണ് താരത്തെ അഭിനയരംഗത്തെ ഉന്നതിയിൽ എത്തിച്ചത് എന്ന് അസംശയം പറയാം.

also read: ചില കാര്യങ്ങള്‍ മൂടിവയ്ക്കുക തന്നെ വേണം; കാണിച്ചത് വന്‍ ചതി; ഒറ്റുകൊടുത്തു: നടൻ ശിവകാര്‍ത്തികേയനെതിരായി ഡി ഇമ്മാൻ

Months before Keerthy Suresh's birthday, fans trend  '#KEERTHYBdayCarnivalIn100D' on Twitter | Telugu Movie News - Times of India

തമിഴകത്ത് വളരെ പെട്ടെന്നാണ് കീർത്തി സ്വീകാര്യത നേടിയത്. മലയാള ചിത്രം ​ഗീതാഞ്ജലിയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നതെങ്കിലും മലയാള സിനിമകളിൽ കീർത്തിയെ അധികം കണ്ടിട്ടില്ല. തമിഴിലും തെലുങ്കിലും തിരക്കേറിയതോ‌ടെയാണ് താരം മലയാളത്തിൽ നിന്നും മാറി നിന്നത്. സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ നായികയായി അഭിനയിക്കവെയാണ് ‘മഹാനടി’ എന്ന തെലുങ്ക് ചിത്രം കീർത്തി സുരേഷിനെ തേടിയെത്തുന്നത്. അന്തരിച്ച നടി സാവിത്രിയുടെ ബയോപിക്കായ മഹാനടിയിൽ മികച്ച പ്രകടനം കീർത്തി സുരേഷ് കാഴ്ച വെച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ കീർത്തി നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News