’15 ഇയേഴ്സ്, സ്റ്റിൽ കൗണ്ടിംഗ്…’: വിവാഹ അഭ്യൂഹങ്ങൾക്കിടയിൽ ആന്റണിയുമായുള്ള ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്

keerthi suresh marriage

ഈ അടുത്തിടെയാണ് നടി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായിരുന്ന ആന്റണി തട്ടിലുമായുള്ള വിവാഹം ഡിസംബറിൽ നടക്കുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കീര്‍ത്തിയുടെ പിതാവ് സുരേഷ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കീര്‍ത്തിയോ ആന്റണിയോ ഒന്നും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല.

പുറത്തുവന്ന വാർത്തകളെ ശരിവെച്ചിരിക്കുകയാണ് ഇപ്പോൾ താരം. ആന്റണിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് വിവാഹവാര്‍ത്തകളോട് കീർത്തി പ്രതികരിച്ചിരിക്കുന്നത്. ’15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി’ എന്ന കുറിപ്പോടെയാണ് ആന്റണിക്കൊപ്പമുള്ള ചിത്രങ്ങള്‍ കീർത്തി പങ്കുവെച്ചത്.

മുഴുവന്‍ സമയ ബിസിനസ്സുകാരനാണ് ഇപ്പോൾ എഞ്ചിനീയറായ ആന്റണി. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ് ആന്റണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News