കീർത്തി സുരേഷിന്റെ വിവാഹ തീയതിയാണോ ഇത്? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിവാഹ ക്ഷണക്കത്ത്

keerthi

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ്‌ നടി കീർത്തി സുരേഷിൻറെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സുഹൃത്ത് കൂടിയായ ആന്‍റണിയാണ് കീർത്തിയുടെ വരൻ. ഗോവയില്‍ വച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് വിവരം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത് കീർത്തിയുടെ വിവാഹ ക്ഷണക്കത്താണ്.

എക്‌സിൽ പ്രചരിക്കുന്ന ക്ഷണ കത്തിൽ പറയുന്നതനുസരിച്ച് കീർത്തി സുരേഷും ആന്‍റണിയും തമ്മിലുള്ള വിവാഹം ഡിസംബർ 12 നാണ് എന്നും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാകും വിവാഹം എന്നുമാണ്. ഇത് വ്യാജ ക്ഷണക്കത്ത് ആണോ എന്നതാണ് മറ്റൊരു വസ്തുത.

അടുത്തിടെയായിരുന്നു കീർത്തി സുരേഷ് ആന്‍റണയുമായുള്ള തന്‍റെ ബന്ധം ഇൻസ്റ്റാഗ്രാം വഴി ഔദ്യോഗികമാക്കിയത്. ഇരുവരുടെയും ദീപാവലി ആഘോഷത്തിൽ നിന്നുള്ള ഒരു ചിത്രം അവര്‍ സോഷ്യൽമീഡിയയിൽ ആരാധകർക്കായി പങ്കിട്ടിരുന്നു. ഇതോടെ കീർത്തിയുടെ ആരാധകർ ഏറെ സന്തോഷത്തിലായിരുന്നു. നിരവധി ആശംസ കമന്റുകളും പോസ്റ്റിനു താഴെ വന്നിരുന്നു. പഠന കാലത്തെയുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നത്.

കൊച്ചി സ്വദേശിയായ ഒരു ബിസിനസുകാരനാണ് വരൻ ആന്റണി തട്ടില്‍. കൊച്ചിയിലും ദുബായിലും ആന്റണിക്ക് ബിസിനസുണ്ട്.ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ഭാഷകളിൽ കീർത്തി അഭിനയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News