പ്രണയസാഫല്യം ! കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി

Keerthi suresh

തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് ബിസിനെസ്സുകാരനായ ആന്റണി തട്ടിലും വിവാഹിതരായി. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹ ചിത്രങ്ങള്‍ കീര്‍ത്തി തന്നെയാണ് പങ്കുവച്ചത്.

Also Read : രാജേഷ് മാധവന്‍ വിവാഹിതനായി

ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. പച്ച ബോര്‍ഡറിലുള്ള മഞ്ഞ പട്ടുസാരിയായിരുന്നു കീര്‍ത്തിയുടെ വേഷം. കസവ് മുണ്ടും കുര്‍ത്തയും വേഷ്ടിയുമാണ് ആന്റണി അണിഞ്ഞത്.

ഗോവയില്‍ നടന്ന ഡെസ്റ്റിനേഷന്‍ വിവാഹത്തില്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ പങ്കെടുത്തു. തമിഴ് സൂപ്പര്‍താരം വിജയ്യുടെ ഗോവയില്‍ നിന്നുള്ള ചിത്രം വൈറലായിരുന്നു. അച്ഛന്റെ സുരേഷ് കുമാറിന്റെ മടിയില്‍ ഇരുന്ന കീര്‍ത്തിയെ ആന്റണി താലിചാര്‍ത്തുകയായിരുന്നു.

15 വര്‍ഷമായുള്ള ബന്ധമാണ് കീര്‍ത്തിയുടേയും ആന്റണിയുടേയും. ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇത് പങ്കുവച്ചത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. വൈകിട്ടാണ് ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള വിവാഹം. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുള്ള പ്രത്യേക ചടങ്ങായിരിക്കും ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News