15 വര്‍ഷത്തെ പ്രണയം, നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു?

keerthy suresh

മലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സിനിമ നിര്‍മാതാവ് ജി. സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്.

Also Read : 24 മണിക്കൂർ സമയം, ധിക്കരിച്ചാൽ ​ഗുരുതരമായ പ്രത്യാഘാതം; വീണ്ടും നയൻതാരയ്ക്ക് ധനുഷിന്റെ വക്കീൽ നോട്ടീസ്

കീര്‍ത്തി സുരേഷും ആന്റണിയും തമ്മില്‍ കഴിഞ്ഞ 15 വര്‍ഷമായി അടുപ്പത്തിലാണെന്നും ഹൈസ്‌കൂള്‍ പഠനകാലത്താണ് കീര്‍ത്തി ആന്റണിയുമായി പരിചയത്തിലാകുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്റണി തട്ടില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണെന്നും വരുംദിവസങ്ങളില്‍ വിവാഹവാര്‍ത്ത സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

ബാലതാരമായാണ് കീര്‍ത്തി സുരേഷ് സിനിമാ ലോകത്ത് തുടക്കം കുറിച്ചത്. ഇതിഹാസ താരം സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News