സോഷ്യൽമീഡിയയിൽ ഒന്നടങ്കം ഇടംപിടിച്ച വാർത്തയായിരുന്നു നടി കീർത്തി സുരേഷിന്റെ വിവാഹം. ഗോവയിൽ വച്ചായിരുന്നു കീർത്തിയുടെ കല്യാണം. തെന്നിന്ത്യയിൽ നിന്നുള്ള വൻ താരനിര തന്നെ താരത്തിന്റെ വിവാഹത്തിന് എത്തിയിരുന്നു.നീണ്ട വർഷത്തെ പ്രണയത്തിനു ശേഷം ആന്റണി തട്ടിലിനെയാണ് കീർത്തി വിവാഹം കഴിച്ചത്. ഹിന്ദു രീതിയിലും -ക്രിസ്ത്യൻ രീതിയിലും നടന്ന വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.
ഇപ്പോഴിതാ ബ്രാഹ്മൺ രീതിയിൽ നടന്ന താരത്തിന്റെ വിവാഹ വസ്ത്രങ്ങൾ ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പരമ്പരാഗത മഡിസാര്‍ സാരിയാണ് വിവാഹത്തിന് താരം അണിഞ്ഞത്. കീർത്തിയുടെ സാരിയിൽ തുന്നിച്ചേർത്ത വരികൾ ആണ് സാരിയിലെ സവിശേഷത. പ്രശസ്ത ഫാഷൻ ഡിസൈനർ ആയ അനിത ഡോംഗ്രെ ഡിസൈന്‍ ചെയ്ത വിവാഹ വസ്ത്രത്തിൽ കീര്‍ത്തിയെഴുതിയ പ്രണയകവിതയാണ് തുന്നിച്ചേർത്തിരിക്കുന്നത്. അനിത ഡോംഗ്രെ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. 405 മണിക്കൂറെടുത്താണ് മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി, വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെ നെയ്തെടുത്തത്.
അതുപോലെ ആന്റണിയുടെ വേഷം തയ്യാറാക്കിയത് 150 മണിക്കൂര്‍ എടുത്താണ്. സില്‍ക് കുര്‍ത്തയും ദോത്തിയും കാഞ്ചാവരം സ്‌റ്റോളുമായിരുന്നു ആന്റണിയുടെ വസ്ത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here