സൗദിയിൽ ഇന്നുമുതൽ ചൈനീസ് ഫുഡ് ഡെലിവറി കമ്പനിയായ ‘കീറ്റ’ പ്രവർത്തനമാരംഭിക്കും. 100 കോടി റിയാൽ നിക്ഷേപത്തിലാണ് കീറ്റ ഈ മേഖലയിൽ സജീവമാകുന്നത്. ഇതോടെ ഭക്ഷ്യ വിതരണ മേഖലയിൽ മത്സരവും ഓഫറുകളും കൂടും . ഇതോടെ ഈ രംഗത്ത് നിക്ഷേപം വർധിക്കുന്നതായും വാണിജ്യ മന്ത്രാലയം അറിയിച്ചു. മാത്രവുമല്ല അറബ് രാജ്യത്തിന് പുറത്ത് നിന്നും സൗദിയിലേക്കെത്തുന്ന ആദ്യത്തെ ഡെലിവറി കമ്പനി കൂടിയാണ് കീറ്റ.
ALSO READ: സൗദിവൽക്കരണ പദ്ധതി വിജയം; തൊഴിലവസരങ്ങൾ വർധിക്കുന്നു
കഴിഞ്ഞ വർഷം 20 കോടി ഓർഡറുകളാണ് ഓൺലൈൻ ഡെലിവറി മേഖലയിൽ നിന്നെത്തിയത്. ഡെലിവറിയിൽ റിയാദ് നഗരം ഒന്നാമതും ജിദ്ദ രണ്ടാമതുമാണ്.അതേസമയം ഡെലിവറി മേഖലയിലെ പുതിയ നിയമങ്ങൾ ഈ വർഷം ഏപ്രിൽ രണ്ടിന് ആണ് പ്രാബല്യത്തിൽ വന്നത്. ഈ നിയമമനുസരിച്ച് ഡെലിവറി ആപ്പുകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ, ലൈസൻസുള്ള ഗതാഗത കമ്പനികളിൽ നിയമിച്ചിരിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here