മന്ത്രിസഭയില്‍ 11 വനിതകള്‍; റെക്കോര്‍ഡുമായി സ്റ്റാര്‍മര്‍ സര്‍ക്കാര്‍

അധികാരമേറ്റ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുടെ മന്ത്രിസഭയില്‍ 11 വനിതകള്‍. ഇത് റെക്കോര്‍ഡാണ്. ഇന്ത്യന്‍ വംശജയായ ലിസ നന്ദിയാണ് കായികവകുപ്പ് മന്ത്രി. നാലുവര്‍ഷം മുമ്പ് പാര്‍ട്ടി മേധാവിയാകാനുള്ള മത്സരത്തില്‍ സ്റ്റാര്‍മറിനെതിരെ മത്സരിച്ചവരില്‍ ഒരാളായിരുന്നു ലിസ നന്ദി.

ALSO READ:   കെ ജി ഒ എ കോട്ടയം ജില്ലാപ്രസിഡൻ്റ് എൻ പി പ്രമോദ്കുമാർ അന്തരിച്ചു

ആദ്യ ഉപപ്രധാനമന്ത്രിയാകുന്ന വനിത നേതാവും ധനമന്ത്രിയാകുന്ന വനിതയും സ്റ്റാര്‍ക്കര്‍ മന്ത്രിസഭയിലെ ആഞ്ചല റെയ്‌നറും റേച്ചല്‍ റീവ്‌സുമാണ്. സാംസ്‌കാരികമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ വേരുകളുള്ള ലേബര്‍ നേതാവ് തങ്കം ഡെബനേര്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെയാണ് ലിസ മന്ത്രിയായത്.

എല്ലാ മന്ത്രിസഭാംഗങ്ങളും 2016 ലെ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ അനുകൂല നിലപാടെടുത്തവരാണെങ്കിലും ഇയുവിലേക്ക് ഇനി ബ്രിട്ടന്‍ മടങ്ങിപ്പോകില്ലെന്നാണ് സ്റ്റാമെര്‍ തെരഞ്ഞെടുപ്പുകാലത്തു വ്യക്തമാക്കിയത്.

ALSO READ:  ആയിരം ചിറകുള്ള സ്വപ്നത്തെ വീൽചെയറിലിരുന്ന് എത്തിപിടിച്ച പെൺകൊടി; ഫീനിക്സ് അവാർഡിൽ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി ശാരിക

അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്കു നാടുകടത്താനായി ഋഷി സുനക് സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദപദ്ധതി റദ്ദാക്കിയതാണ് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ആദ്യദിവസത്തെ പ്രധാന തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News