ദില്ലി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സ്ഥിര ജാമ്യ ഹര്‍ജിയിൽ വിധി പറയൽ മാറ്റി. റോസ് അവന്യൂ കോടതിയാണ് വിധി പറയുക. വൈദ്യ പരിശോധന സമയത്ത് വിഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുക്കാന്‍ അനുവദിക്കണമെന്ന കെജ്‌രിവാളിന്‍റെ ഭാര്യ സുനിതയുടെ അപേക്ഷയിലും വിധി പിന്നീട് പറയും.
Also read:നിമിഷ പ്രിയയുടെ മോചനം; ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രത്തിൻ്റെ അനുമതി
ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച കോഴപ്പണത്തിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ കെജ്‌രിവാളിന് തന്നെയാണെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയിൽ പറഞ്ഞു . മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതിചേർത്തുകൊണ്ട് ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here