‘അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കും’, ഭീതി പ്രകടിപ്പിച്ച് ആം ആദ് മി നേതാക്കൾ; പോസ്റ്റുകൾ പങ്കുവെച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്ക പങ്കുവെച്ച് ആം ആദ് മി നേതാക്കൾ. ഇ ഡി ക്ക് മുൻപിൽ ഹാജരാക്കാനാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഇടയുണ്ടെന്ന് ബുധനാഴ്ച രാത്രി നിരവധി ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.

ALSO READ: 62-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും

പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) സന്ദീപ് പതക് പങ്കുവെച്ച ഓൺലൈൻ കുറിപ്പിൽ ഇക്കാര്യം പറയുന്നുണ്ട്. ‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നാളെ പുലർച്ചെ ഇ ഡി റെയ്ഡ് ചെയ്യാൻ സാധ്യതയുണ്ട്’,. മന്ത്രി അതിഷിയും സമാനമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘നാളെ രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഇ ഡി റെയ്ഡ് നടത്തുമെന്ന് വാർത്തകൾ വരുന്നു. അറസ്റ്റിന് സാധ്യതയുണ്ട്’, അതിഷി പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News