സിബിഐക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

ദില്ലി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. സിബിഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കൂട്ടിലിടച്ച തത്തയാണ് സിബിഐ എന്ന ധാരണ ഇല്ലാതാക്കണമെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

ALSO READ:  സുഭദ്രയെ കൊലപ്പെടുത്തിയത് ക്രൂരമായി; നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചു

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സിബിഐ കേസില്‍ കെജ്‌രിവാളിന് ജാമ്യം നല്‍കിയത്. ജാമ്യത്തിന്റെ കാര്യത്തില്‍ അടിസ്ഥാനതത്വം സ്വാതന്ത്ര്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. എന്നാല്‍ സിബിഐയുടെ അറസ്റ്റില്‍ ഭിന്ന വിധിയാണ് ഇരുവരും പുറപ്പെടുവിച്ചത്. അറസ്റ്റിന്റെ ആവശ്യകത തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ സിബിഐ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചു. കേസെടുത്ത് 22 മാസമായിട്ടും അറസ്റ്റ് ചെയ്യണമെന്ന് തോന്നിയിട്ടില്ലെന്ന് ജസ്റ്റിസ് ഉജ്ജല്‍ വിമര്‍ശിച്ചു. ഇത്തരം നടപടി അറസ്റ്റിനെ കുറിച്ച് ഗുരുതരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ജാമ്യമാണ് നിയമമെന്നും ഒഴിവാക്കാനാവാത്ത ഘട്ടത്തില്‍ മാത്രമാണ് ജയില്‍ എന്നും കോടതി ഓര്‍മിപ്പിച്ചു.

ALSO READ: ട്രംപ് പിണങ്ങി! കമലയുമായി ഇനി സംവാദത്തിനില്ലെന്ന് പ്രഖ്യാപനം

വിചാരണയ്ക്ക് മുന്‍പുള്ള നടപടിക്രമം ശിക്ഷയാകുന്നില്ലെന്ന് കോടതികള്‍ ഉറപ്പുവരുത്തണം. കൂട്ടിലടച്ച തത്തയാണെന്ന ധാരണ സിബിഐ ഇല്ലാതാക്കണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ വിമര്‍ശിച്ചു. സിബിഐ സംശയത്തിന് അതീതമായ സീസറിന്റെ ഭാര്യയെ പോലെ ആകണം. അറസ്റ്റ് ചെയ്യാനുള്ള അധികാരം മിതമായി ഉപയോഗിക്കണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാന്‍ ആകില്ല എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ വിധി.
കേസിനെക്കുറിച്ച് പരസ്യ അഭിപ്രായ പ്രകടനം നടത്തരുത് , ആവശ്യാനുസരണം വിചാരണ കോടതിക്ക് മുമ്പാകെ ഹാജരാകണം, 10 ലക്ഷം രൂപ ജാമ്യ ബോണ്ട് ഉള്‍പ്പെടെ ഉപാധികളോട് ജാമ്യം. നേരത്തെ ഇ ഡി കേസിലും സുപ്രീംകോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസിലും ജാമ്യം ലഭിച്ചതോടെ കെജ്രിവാള്‍ ജയില്‍ മോചിതനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News