കെജ്രിവാളിന് ആവശ്യമായ ചികിത്സ നല്‍കുന്നില്ല, ചികിത്സ നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമം: സൗരഭ് ഭരദ്വാജ്

അരവിന്ദ് കെജ്രിവാളിന് ആവശ്യമായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ്. ജയില്‍ അധികൃതര്‍ കെജ്രിവാളിന് ഒരു കുഴപ്പവുമില്ല എന്ന് പറയുന്നു. ഇന്‍സുലിന്റെ ആവശ്യമില്ല എന്ന് പറയുന്നു. എല്ലാം ജയിലില്‍ ഉണ്ട് എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് മരുന്ന് നല്‍കുന്നില്ല. പുറത്ത് നിന്ന് ഡോക്ടറെ വേണം എന്ന കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കുന്നില്ല. കെജ്രിവാളിന്റെ ഷുഗര്‍ വേഗം ഉയരുകയും കുറയുകയും ചെയ്യുന്നതാണ് രീതി. അദ്ദേഹത്തിന്റെ ഷുഗര്‍ ഉയരുന്നത് മറച്ചു വെക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നു. കൃത്യമായ ചികിത്സ നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: ‘ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം’: മോദിക്ക് മുഖ്യമന്ത്രിയുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News