കെജ്‌രിവാൾ രാജി വെച്ചു, അതിഷി മർലെന ഇനി ദില്ലി നയിക്കും

Atishi marlena

ഡെൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്‌രിവാൾ. അതിഷി മർലെന ഇനി ദില്ലി മുഖ്യമന്ത്രി ആകും. ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോഗത്തിന്റെയാണ് തീരുമാനം. ദില്ലിയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകും അതിഷി മർലെന.

Also Read: ബുൾഡോസർ രാജിന് തടയിട്ട് സുപ്രീം കോടതി

സുഷമ സ്വരാജിനും, ഷീലാ ദിക്ഷിത്തിനും ശേഷം ദില്ലിയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. ഇടതുപക്ഷ സ്വാധീനത്താൽ മാർക്സിനെയും ലെനിനെയും ചേർത്ത് മെർലെന എന്ന വാക്ക് പേരിനൊപ്പം ചേർത്താണ് അതിഷി മെർലെന എന്നറിയപ്പെടുന്നത്. അതിഷി മർലെന എന്ന അതിഷി സിങ് ഒക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. അരവിന്ദ് കെജ്രിവാൾ മന്ത്രിസഭയിൽ ജലവിഭവം , പൊതുമരാമത്ത് വിദ്യാഭ്യാസ വകുപ്പുകളടക്കം സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ച അതിഷി ആം ആദ്മി പാർട്ടിയുടെ നേതൃനിരയിലെ കരുത്തയായ നേതാവാണ്. കെജ്രിവാളിന് പകരം മുഖ്യമന്ത്രിയാകുന്ന അതിഷിക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയാണ് , ദില്ലി യിലെ കുടിവെള്ള വിതരണം , വെള്ളക്കെട്ട് തുടങ്ങി BJP യുടെ അട്ടിമറി ഭീഷണി വരെ അതിഷിക്ക് മുന്നിലെ വെല്ലുവിളികളാണ്.

Also Read: ‘പറയാത്ത കാര്യം തലയിൽ ഇടുന്നത് ദുരുദ്ദേശം’; പത്രവാർത്തയ്ക്കെതിരെ മന്ത്രി എം.ബി രാജേഷ്

നിയമസഭാ കക്ഷിയോഗത്തിലാണ് അരവിന്ദ് കെജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെ നിർദ്ദേശിച്ചത്. BJP യുടെ കടുത്ത വിമർശകയാണ് അതിഷി . അഗ്നി ശുദ്ധി വരുത്തി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ച കെജരിവാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തൻ്റെ വിശ്വസ്തയെ ഇരുത്തുമ്പോൾ ദില്ലിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ തെരഞ്ഞെടുപ്പ് വരെ കാത്തിരുന്നേ മതിയാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News