ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയുടെ ഭരണനിർവഹണം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനെന്ന സുപ്രീംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കെജ്‌രിവാൾ. ‘ജനാധിപത്യം ജയിച്ചു’ എന്ന് ട്വീറ്റ് ചെയ്തും സുപ്രീംകോടതിക്ക് നന്ദി പറഞ്ഞുകൊണ്ടുമാണ് കെജ്‌രിവാൾ സന്തോഷം പ്രകടിപ്പിച്ചത്.
‘ ദില്ലിയിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കിയതിന് സുപ്രീകോടതിക്ക് നന്ദി. ഈ വിധിയോടെ ദില്ലിയുടെ വികസനം പതിന്മടങ്ങ് വേഗത്തിലാകും. ജനാധിപത്യം ജയിച്ചിരിക്കുകയാണ്’, കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
ALSO READ : മഹാരാഷ്ട്ര സേന തര്‍ക്കം: ഗവര്‍ണര്‍ക്ക് തെറ്റുപറ്റിയെന്ന് സുപ്രീംകോടതി, ബിജെപിക്ക് കനത്ത തിരിച്ചടി
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാനമായ വിധി പറഞ്ഞത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 239 എ (എ) അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനുണ്ടെന്നാണ് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു. 2019ല്‍ സുപ്രിംകോടതി ഇതുമായി ബന്ധപ്പെട്ട് പാസാക്കിയ ഉത്തരവിനോട് ഇന്ന് സുപ്രിംകോടതി വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എന്‍ട്രി രണ്ടിന്റെ ഭാഗമായുള്ള പൊലീസ്, ആഭ്യന്തരം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെയുള്ള നിയമനങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരിധിയില്‍ വരുമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്.
നിയമനങ്ങള്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാരിന് അധികാരമുണ്ടെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. യഥാര്‍ത്ഥ അധികാരമുള്ളത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് സുപ്രിംകോടതി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാരിന് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ അവകാശമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here