മാര്‍ച്ച് 28 നിര്‍ണായകം, കോടതിയില്‍ കെജ്‌രിവാള്‍ വന്‍ വെളിപ്പെടുത്തല്‍ നടത്തും: സുനിത കെജ്‌രിവാള്‍

ഇഡി നടത്തിയ ഒരൊറ്റ തെരച്ചിലില്‍ പോലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ദില്ലി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28ന് തന്റെ ഭര്‍ത്താവ് വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍.കോഴയുമായി ബന്ധപെട്ടു അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിക്കുന്നു. അരവിന്ദ് കെജ്രിവാള്‍ രാജ്യസ്‌നേഹിയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നു എന്നും സുനിത പറഞ്ഞു.

കൂടാതെ കസ്റ്റഡിയിലിരിക്കെ ജലവകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടലിനെതിരെ കേന്ദ്രം വിമര്‍ശനം ഉന്നയിച്ചതിലും സുനിത പ്രതികരിച്ചു. ദില്ലിയിലെ ഭരണം നശിപ്പിക്കാനാണോ കേന്ദ്രത്തിന്റെ ഉദ്ദേശമെന്ന് അവര്‍ ചോദിച്ചു.

ALSO READ:  തൃശൂരില്‍ കള്ളുഷാപ്പില്‍ നിന്ന് സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടികൂടി

അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ ലീഗല്‍ സെല്‍ കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജില്ലാ കോടതിയില്‍ പ്രകടനം നടത്തുമെന്ന് അറിയിച്ചതിനെതിരെ കോടതി രംഗത്തെത്തി. കോടതി വളപ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചാല്‍ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.

ALSO READ:  പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി സിപിഐഎമ്മിൽ ചേർന്നു

അതിനിടയില്‍ കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ ദില്ലി പൊലീസ് ജലപീരങ്കി ഉപയോഗിച്ചാണ് നേരിട്ടത്. 57 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News