പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിനെതിരായ കടന്നാക്രമണമാണ് കെജ്‌രിവാളിന്റെ അറസ്റ്റ്: എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിനെതിരായ കടന്നാക്രമണമാണ് കെജ്‌രിവാളിന്റെ അറസ്റ്റെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നിരവധി നേതാക്കൾ കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റിലാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാൾ.

Also Read: അടിയന്തരാവസ്ഥകാലത്തെ ഓർമിപ്പിക്കുന്ന വിധമാണ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത്: എം എ ബേബി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് അറസ്റ്റെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയ്ക്കരിച്ചു. ജനാധിപത്യത്തെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ലോകത്ത് ഒരു സ്ഥലത്ത് പോലും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച് പെരുമാറ്റ ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ പ്രതിപക്ഷ പാർട്ടിയുടെ നേതാക്കന്മാരെയോ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയോ അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യമായായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

Also Read: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; ദില്ലിയിൽ നിരോധനാജ്ഞ

അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷനേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നതെന്ന് എം എ ബേബി പറഞ്ഞു. ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടപടിക്രമം ആരംഭിച്ച വേളയിൽ ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയെ ഇങ്ങനെ ഓരോ കാരണങ്ങൾ ഉണ്ടാക്കി തടങ്കലിൽ വയ്ക്കുന്നത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News