ജാമ്യം സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി. വിചാരണക്കോടതി നല്‍കിയ ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരായ ഹര്‍ജിയില്‍ അരവിന്ദ് കേജ്‌രിവാളിനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹാജരായി. ഇഡിക്കായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.
ALSO READ: ഗാസ യുദ്ധം: ചര്‍ച്ചകള്‍ക്ക് ഇസ്രയേല്‍ പ്രതിരോധമന്ത്രി യുഎസില്‍
നാളെയോ മറ്റന്നാളോ ദില്ലി ഹൈക്കോടതി അന്തിമ ഉത്തരവിടാനിരിക്കുകയാണെന്ന് തുഷാര്‍ മേത്ത വാദിച്ചു. ഇതോടെ ഹൈക്കോടതി രണ്ട് ദിവസത്തിനകം അന്തിമ ഉത്തവിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്ന് ജസ്റ്റിസ് മനോജ് മിശ്ര ചോദിച്ചു. ഇപ്പോള്‍ മറ്റൊരു ഉത്തരവിടേണ്ട സാഹചര്യമുണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞു.
വിചാരണക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ പരിഗണിക്കാതെ ഹൈക്കോടതി ഇഡിയുടെ അപ്പീലില്‍ സ്റ്റേ അനുവദിച്ചത് നീതി നിഷേധമെന്ന് സിങ്വിയും മറ്റൊരു അഭിഭാഷകന്‍ വിക്രം ചൗധരിയും അഭിപ്രായപ്പെട്ടു. അതേസമയം ദില്ലി ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശം നടത്തി. വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ പൂര്‍ണരൂപം കാണുന്നതിന് മുന്‍പ് ദില്ലി ഹൈക്കോടതി അത് സ്റ്റേ ചെയ്തത് അസ്വഭാവികമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here