കേളിയുടെ സമഗ്രസംഭാവന പുരസ്‌കാരം ഉസ്താദ് സാക്കിർ ഹുസൈന്

മുംബൈ ആസ്ഥാനമായ കേളിയുടെ സമഗ്രസംഭാവന പുരസ്കാരം ഉസ്താദ് സാക്കിർ ഹുസൈന് സമ്മാനിച്ചു. മുപ്പതാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിലാണ് വാഷിയിലെ സിഡ്‌കോ എക്സിബിഷൻ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്കാരം കൈമാറിയത്. കേരള വാദ്യകലയുടെ അഭിമാനതാരങ്ങളായ പെരുവനം കുട്ടൻമാരാരും മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.

Also Read: ലിജോ ജോസ് പെല്ലിശ്ശേരി ഇത് ചെയ്യാത്തതാണല്ലോ? വാലിബൻ്റെ പുതിയ അപ്‌ഡേറ്റ്; പരീക്ഷണം ഒരുപക്ഷെ തകർത്തേക്കാം എന്ന് ചിലർ

പ്രശസ്ത ശില്പിയും ചിത്രകാരനുമായ റിയാസ് കോമു രൂപകല്പന ചെയ്തതാണ് ഈ സുവർണമുദ്ര. തുടർന്ന് തബല മാന്ത്രികൻ ഉസ്താദ് സാക്കീർ ഹുസൈനും ചെണ്ടയിലെ വിസ്മയം മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും ഒരുക്കിയ താളപ്പെരുക്കങ്ങളുടെ അകമ്പടിയോടെ ഒരുവർഷം നീണ്ടുനിന്ന കേളിയുടെ മുപ്പതാം വാർഷികാഘോഷങ്ങൾക്ക് പരിസമാപ്തിയായി.

വാദ്യോപകരണങ്ങൾ ലഗ്ഗേജ് സാമഗ്രികൾ അല്ലെന്നും ഒരു സംസ്‌കൃതിയുടെ ചിഹ്നമാണെന്നും തിരിച്ചറിഞ്ഞ് തങ്ങളുടെ എയർലൈൻസിൽ ഒരു വാദ്യോപകരണങ്ങൾക്കും ചാർജ് ഈടാക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച ആകാശ എയറിന്റെ വൈസ് പ്രസിഡന്റ് റമിത വിക്രം വ്യാസ്, സാക്കീർ ഹുസൈന് പ്രത്യേക ഉപഹാരം സമ്മാനിച്ചു.

Also Read: മരിച്ചെന്ന് വിധിയെഴുതിയ യുവതി തിരികെ ജീവിതത്തിലേക്ക്; പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടി ഭർത്താവും ഡോക്ടർമാരും

പെരുവനം ഗ്രാമോത്സവത്തിന്റെ ഉപഹാരമായി പെരുവനം കുട്ടൻമാരാർ വായിച്ച ഒരു ചെണ്ടക്കോൽ, ഗ്രാമോത്സവത്തിന്റെ ഡയറക്ടർമാരായ അജയ്യകുമാറും രാജീവ് മേനോനും സാക്കീർ ഹുസൈന് സമ്മാനിച്ചു. അടുത്ത ഗ്രാമോത്സവത്തിന്റെ തിയതികൾ സാക്കീർ ഹുസൈനും സഞ്ജനാ കപൂറും പ്രഖ്യാപിച്ചു. രേഖ എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരംനേടിയ ശേഖർ രൻഖമ്പേയെ റസൂൽ പൂക്കുട്ടി അനുമോദിച്ചു. സാക്കീർ ഹുസൈന്റെ കലാസപര്യയെക്കുറിച്ച് ദുർഗാ ഡോമിനിക് സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News