ഒഡീഷയില്‍ ഹൈടെക് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കാന്‍ കെല്‍ട്രോണ്‍; ലഭിച്ചത് 164 കോടിയുടെ ഓര്‍ഡര്‍

കെല്‍ട്രോണിന് ഒഡീഷയില്‍ നിന്നും 164 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതായി മന്ത്രി പി രാജീവ്. കെല്‍ട്രോണിന് ഒഡീഷ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ നിന്ന് 6974 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറാണ് ലഭിച്ചതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

READ ALSO:തൃശൂര്‍ പൂരം ആരും രാഷ്ട്രീയവത്കരിച്ചിട്ടില്ല; അതിന് ശ്രമിക്കുന്നത് പ്രധാനമന്ത്രിയുടെ ആളുകള്‍: മന്ത്രി കെ രാജന്‍

സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെ തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഒഡീഷയിലും കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

READ ALSO:അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധി നിരാശാജനകം: സിപിഐഎം പോളിറ്റ് ബ്യൂറോ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

കെല്‍ട്രോണിന് ഒഡീഷയില്‍ നിന്നും 164 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത് അന്‍പതാം വാര്‍ഷികമാഘോഷിക്കുന്ന കമ്പനിയുടെ പുത്തനുണര്‍വ്വിനുള്ള അംഗീകാരമാണ്. ഒഡീഷയിലുള്ള ഒറീസ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ (OCAC) നിന്നും 6974 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നത്.
164 കോടി രൂപയുടെ ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനൊപ്പം അവയുടെ കമ്മീഷനിങ്, ഓപ്പറേഷന്‍, കണ്ടന്റ് സ്റ്റോറേജും ഡിസ്ട്രിബ്യൂഷന്‍ സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെയുള്ള മൂന്നുവര്‍ഷത്തേക്കുള്ള മെയിന്റനന്‍സ് സേവനങ്ങളും കെല്‍ട്രോണ്‍ നല്‍കുന്നതാണ്.
2016 മുതല്‍ സംസ്ഥാനമൊട്ടാകെ വിവിധ സ്‌കൂളുകളിലായി നാല്‍പ്പത്തി അയ്യായിരം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കെല്‍ട്രോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെത്തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News