എ ഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശങ്ങൾ കെൽട്രോൺ ലംഘിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്. സർക്കാർ പദ്ധതികളിൽ കരാർ എടുത്തശേഷം സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകി കമ്മീഷൻ ഈടാക്കാൻ പാടില്ലന്നെ നിർദേശവും കെൽട്രാേൺ ലംഘിച്ചിട്ടില്ല. എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തിയിട്ടുണ്ട് എന്നും വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരികയാണ് എന്നും മന്ത്രി പറഞ്ഞു.
also read; സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാനെത്തി നടൻ മമ്മൂട്ടി
എ ഐ ക്യാമറ സ്ഥാപിക്കാൻ കെൽട്രോൺ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനു ശേഷം റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു എന്നും വിവിധ സംസ്ഥാനങ്ങളിലെ വിദഗ്ധർ കേരളത്തിൽ എത്തി പഠനം നടത്തിയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
also read; പച്ചയായ മനുഷ്യന്‍, 45 വര്‍ഷത്തെ നീണ്ട സൗഹൃദം; സിദ്ദിഖിന്റെ ഓര്‍മകളില്‍ ജയറാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here