എ.ഐ ക്യാമറ വിഷയത്തിൽ പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിച്ച് കൂടുതൽ രേഖകൾ . നിർണായകമായ രണ്ട് രേഖകൾ കൂടി കെൽട്രോൺ പുറത്ത് വിട്ടു. ടെണ്ടറിൽ പങ്കെടുത്ത കമ്പനികളുടെ യോഗ്യത, അവർക്ക് ലഭിച്ച മാർക്ക്, SRIT ആരുമായിട്ടൊക്കെ സഹകരിച്ചു എന്ന വിവരങ്ങളാണ് പുതിയ രേഖയിൽ ഉള്ളത്.
എഐ പദ്ധതിയുടെ ടെണ്ടര്‍ ഇവാലുവേഷന്‍ രേഖയാണ് കെല്‍ട്രോണ്‍ പുറത്തുവിട്ടത്. നാലു കമ്പനികളാണ് ഇതിൻപ്രകാരം ടെണ്ടറിൽ പങ്കെടുത്തത്. കമ്പനിയുടെ മൂന്ന് വര്‍ഷത്തെ ടേണ്‍ ഓവര്‍, ചെയ്ത പദ്ധതികളുടെ എണ്ണം, എത്ര കോടിയുടെ പദ്ധതി എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങള്‍പ്രകാരമായിരുന്നു മാര്‍ക്കിടല്‍. ഇതില്‍ 100ല്‍ 95 മാര്‍ക്ക് SRIT നേടി. അശോക ബില്‍ഡ്കോണിന് 92ഉം അക്ഷര എന്‍റര്‍പ്രൈസിന് 91ഉം മാര്‍ക്ക് ലഭിച്ചപ്പോള്‍ ഗുജറാത്ത് ഇന്‍ഫോടെക്കിന് ആകെ 8 മാര്‍ക്കാണ് ലഭിച്ചത്. കൂടുതല്‍ മാര്‍ക്ക് നേടിയ എസ്ആര്‍ഐടിക്ക് കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കുകയും ചെയ്തു.
എസ്ആര്‍ഐടിക്ക് കരാര്‍ ലഭിക്കാന്‍ ക്രമക്കേട് നടത്തി എന്ന പ്രതിപക്ഷ ആരോപണം ഇതോടെ കഴമ്പില്ലാതായി. ഇതോടൊപ്പം എസ്ആര്‍ഐടി എ.ഐ ഉപകരണങ്ങള്‍ വാങ്ങാന്‍ ഇ-സെന്‍ട്രിക്ക് കമ്പനിയെ ചുമലപ്പെടുത്തിയെന്ന രേഖയും പ്രസിദ്ധീകരിച്ചു. സേഫ് കേരള പദ്ധതിയിലെ പ്രധാന പങ്കാളികള്‍ പ്രസാഡിയോയും ട്രോയിസുമാണെന്നും ഈ രേഖകയിലുണ്ട്. കഴിഞ്ഞമാസം 27 നാണ് എ.ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട ഏഴ് രേഖകൾ കെൽട്രോൺ ആദ്യം പ്രസിദ്ധീകരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here