ചാന്ദ്രയാന്‍ 3 മിഷനില്‍ കെല്‍ട്രോണിന്റെ കയ്യൊപ്പ്

ISRO ജൂലൈ 14ന് വിജയകരമായി വിക്ഷേപണം നടത്തിയ ചാന്ദ്രയാന്‍ 3 മിഷനില്‍ സുപ്രധാന പങ്ക് വഹിച്ച് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍. ചാന്ദ്രയാന്‍ 3 മിഷനില്‍ നാല്‍പ്പത്തിയൊന്ന് വിവിധ ഇലക്ട്രോണിക്‌സ് മോഡ്യൂള്‍ പാക്കേജുകള്‍ കെല്‍ട്രോണ്‍ നല്‍കിയിട്ടുണ്ട്. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ LVM 3 യിലെ ഇന്റര്‍ഫേസ് പാക്കേജുകള്‍, ഏവിയോണിക്‌സ് പാക്കേജുകള്‍, ചന്ദ്രയാന് വേണ്ടിയുള്ള പവര്‍ മോഡ്യൂളുകള്‍, ടെസ്റ്റ് ആന്‍ഡ് ഇവാലുവേഷന്‍ സപ്പോര്‍ട്ട് എന്നിവ നല്‍കിയത് കെല്‍ട്രോണ്‍ ആണ്.

Also Read: അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ് സംബന്ധിച്ചുള്ള അറിയിപ്പ്

ISRO യുടെ വിവിധ ഗുണപരിശോധന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായുള്ള അസംബ്ലിങ് ആന്‍ഡ് ഫാബ്രിക്കേഷന്‍ പ്രോസസ്സുകള്‍ കൃത്യമായി പരിപാലിച്ചാണ് കെല്‍ട്രോണ്‍ ഈ സുപ്രധാന മിഷനില്‍ ഭാഗമായിട്ടുള്ളത്. തിരുവനന്തപുരം കരകുളത്തുള്ള കെല്‍ട്രോണ്‍ എക്യുപ്‌മെന്റ് കോംപ്ലക്‌സ്, മണ്‍വിളയിലുള്ള കെല്‍ട്രോണ്‍ കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സ്, ബാംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് ഓഫീസ് തുടങ്ങിയ യൂണിറ്റുകളാണ് ഈ പദ്ധതിക്ക് പിന്നില്‍.

സ്‌പേസ് ഇലക്ട്രോണിക്‌സ് മേഖലയില്‍ ഐ എസ് ആര്‍ ഒ യുടെ വിവിധ സെന്ററുകളായ വി എസ് എസ് സി, എല്‍ പി എസ് സി, എം വി ഐ ടി, ഐ എസ് യു, യു ആര്‍ എസ് സി ബാംഗ്ലൂര്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി കഴിഞ്ഞ 30 വര്‍ഷമായി കെല്‍ട്രോണ്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിലും മൊത്തമായുള്ള 300 ഓളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ അമ്പതോളം എണ്ണം കെല്‍ട്രോണ്‍ നല്‍കി വരുന്നതാണ്. ഇതിലൂടെ ബഹിരാകാശ മേഖലയ്ക്ക് ആവശ്യമായിട്ടുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തദ്ദേശീയമായി നടപ്പിലാക്കുന്നതില്‍ കെല്‍ട്രോണും ഭാഗമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News