കൈരളി ന്യൂസ് എക്സ്ക്ലൂസീവ്, യുഡിഎഫ് കാലത്തും കെൽട്രോൺ ഉപകരാർ നൽകി

യുഡിഎഫ് കാലത്തും കെൽട്രോൺ ഉപകരാർ നൽകി. 2012-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള കേരളാ പൊലീസിന്റെ പദ്ധതി നടപ്പിലാക്കിയത്. കെൽട്രോൺ ഉപകരാർ നൽകിയാണ് പദ്ധതി പ്രവർത്തനങ്ങൾ നടത്തിയത്.

54.6 കോടി രൂപക്ക് ഭരണാനുമതി നൽകിയ 2012-ലെ പദ്ധതി നടപ്പാക്കുന്നതിന് കെൽട്രോൺ ഉപകരാർ നൽകിയത് മീഡിയട്രോണിക്സ്, ആർ.പി ടെക് സോഫ്റ്റ് ഇന്റർനാഷണൽ എന്നീ സ്വകാര്യ സ്ഥാപനങ്ങൾക്കാണ്. കരാർ രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു. പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയ ആ പദ്ധതിയിൽ ഒരു ക്യാമറക്ക് ചെലവഴിച്ചത് 20.30 ലക്ഷം രൂപയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ആകെ 40.31 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിൽ സ്ഥാപിച്ചത് 100 ക്യാമറകൾ മാത്രം. അതും ഒരു വർഷത്തേക്ക് മാത്രമുള്ള വാറണ്ടിയിൽ. സേഫ് കേരളയിലാകട്ടെ 5 വർഷത്തേക്കുള്ള പരിപാലനച്ചെലവുൾപ്പെടെയാണ് തുക നിശ്ചയിച്ചിട്ടുള്ളത്.

ബൂട്ട് അടിസ്ഥാനത്തിൽ തന്നെയായിരുന്നു അന്നത്തേയും കരാർ. 12 മാസങ്ങൾക്കുള്ളിൽ തുക കൈമാറണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. സേഫ് കേരള പദ്ധതിയെ വിമർശിക്കാൻ യു.ഡി.എഫ് നേതാക്കൾ ഉന്നയിക്കുന്ന അതേ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാരും റോഡ് സുരക്ഷാ പദ്ധതി നടപ്പാക്കിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാൻ പ്രതിപക്ഷ നേതാക്കൾ തയ്യാറാകുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News