തമിഴ്‌നാട്ടില്‍ നിന്നും 1000 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ നേടിയെടുത്ത് കെല്‍ട്രോണ്‍: മന്ത്രി പി രാജീവ്‌

കേരളത്തിന്റെ അഭിമാനമായ കെല്‍ട്രോണ്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും ആയിരം കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ നേടിയെടുത്തുവെന്ന് മ്ന്തിര പി രാജീവ്. തമിഴ്‌നാട് സര്‍ക്കാരിന് കീഴിലുള്ള തമിഴ് നാട് ടെക്സ്റ്റ് ബുക്ക് & എഡ്യൂക്കേഷണല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പരസ്യപ്പെടുത്തിയ മൂന്ന് വിവിധ ടെന്‍ഡറുകള്‍ ആണ് കെല്‍ട്രോണ്‍ സ്വന്തമാക്കിയതെന്നും അദ്ദഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മറ്റ് നിരവധി കമ്പനികളുമായി പൊരുതി മത്സരാധിഷ്ടിത ടെന്ററിലൂടെയാണ് കെല്‍ട്രോണിന്റെ ഈ നേട്ടമെന്നത് സന്തോഷത്തിന്റെ മാറ്റ് കൂട്ടുന്നു. മൂന്ന് ടെന്‍ഡറുകളുടെയും മൊത്തം മൂല്യം നികുതി ഉള്‍പ്പടെ 1076 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ അഭിമാനമായ കെല്‍ട്രോണ്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും ആയിരം കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ നേടിയെടുത്തുവെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. മറ്റ് നിരവധി കമ്പനികളുമായി പൊരുതി മത്സരാധിഷ്ടിത ടെന്ററിലൂടെയാണ് കെല്‍ട്രോണിന്റെ ഈ നേട്ടമെന്നത് സന്തോഷത്തിന്റെ മാറ്റ് കൂട്ടുന്നു.

തമിഴ്‌നാട് സര്‍ക്കാരിന് കീഴിലുള്ള തമിഴ് നാട് ടെക്സ്റ്റ് ബുക്ക് & എഡ്യൂക്കേഷണല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പരസ്യപ്പെടുത്തിയ മൂന്ന് വിവിധ ടെന്‍ഡറുകള്‍ ആണ് കെല്‍ട്രോണ്‍ സ്വന്തമാക്കിയത്. മൂന്ന് ടെന്‍ഡറുകളുടെയും മൊത്തം മൂല്യം നികുതി ഉള്‍പ്പടെ 1076 കോടി രൂപയാണ്.

തമിഴ് നാട്ടിലെ 7985 സ്‌കൂളുകളില്‍ 8209 ഹൈടെക് ഐ ടി ലാബുകളും അവയുടെ ഏകോപനത്തിനായുള്ള കമാന്‍ഡ് & കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിച്ച് പരിപാലനവും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെ നിര്‍വഹിക്കുന്നതിന് 519 കോടി രൂപയുടെ ഓര്‍ഡറും, തമിഴ്‌നാട്ടിലെ വിവിധ സ്‌കൂളുകളില്‍ 22931 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിച്ച് അവയുടെ പരിശോധനയും കമ്മീഷനിങ്ങും അറ്റകുറ്റപ്പണികളും നടത്തുന്നതിനായി 455 കോടി രൂപയുടെ ഓര്‍ഡറും തമിഴ് നാട്ടിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ നല്‍കുന്നതിനായി 101 കോടി രൂപയുടെ ഓര്‍ഡറുമാണ് ഈ മെഗാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹൈടെക്ക് ലാബുകളുടെ ഏകോപനം കേന്ദ്രീകൃതമായി കമാന്‍ഡ് & കണ്‍ട്രോള്‍ സെന്റര്‍ വഴിയാണ് നിര്‍വഹിക്കുന്നത്. ഇതിന്റെ അഞ്ചു വര്‍ഷത്തേക്കുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ നിര്‍വഹിക്കും.

സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ അഞ്ചു വര്‍ഷത്തെ ഓണ്‍സൈറ്റ് വാറണ്ടിയും സേവനവും കെല്‍ട്രോണ്‍ നല്‍കുന്നതായിരിക്കും. ഹൈടെക് ക്ലാസ് റൂമുകള്‍ ഒരുക്കുന്നതില്‍ 12 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയം കെല്‍ട്രോണിനുണ്ട്.

കേരളത്തില്‍ സ്‌കൂളുകളില്‍ കെല്‍ട്രോണ്‍ നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് തമിഴ്‌നാട്ടിലെ മെഗാ ഓര്‍ഡര്‍ ലഭിക്കുന്നതിനുള്ള പ്രീക്വാളിഫിക്കേഷന് സഹായിച്ചത്. കൂടാതെ ഈ വര്‍ഷം ഒഡീഷയില്‍ നിന്നും സ്മാര്‍ട്ട്ക്ളാസ്സുകള്‍ സ്ഥാപിക്കുന്നതിന് ലഭിച്ച 168 കോടി രൂപയുടെ ഓര്‍ഡറും തമിഴ് നാട്ടില്‍ നിന്നും ഈ മെഗാ ഓര്‍ഡര്‍ നേടാന്‍ സഹായകമായിട്ടുണ്ട്. തമിഴ് നാട് സര്‍ക്കാരില്‍ നിന്നും ലഭിച്ച മെഗാ ഓര്‍ഡറിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയില്‍ നിന്നും സമാന ഓര്‍ഡറുകള്‍ കെല്‍ട്രോണ്‍ പ്രതീക്ഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News