കെൽട്രോണിൻ്റെ പെരുമ ഇനി ബഹിരാകാശത്തും; GSLV F12 വിക്ഷേപണത്തിൽ കേരളത്തിൻ്റെ കയ്യൊപ്പും

കഴിഞ്ഞ ദിവസം ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ച GSLV F12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനൊപ്പം വാനോളമുയന്നത് കേരളത്തിൻ്റെ അഭിമാനം. GSLV F12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 45 ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ നൽകിയത് കേരളത്തിൻ്റെ സ്വന്തം കെൽട്രോൺ ആണ് എന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ് വ്യവസായ മന്ത്രി പി.രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Also Read: കെ എസ് ഇ ബിയുടെ പേരില്‍ വ്യജ കോള്‍; യുവാവിന് നഷ്ടപ്പെട്ടത് നിസാരത്തുകയല്ല

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ച GSLV F12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 45 ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ നൽകിയത് കേരളത്തിൻ്റെ സ്വന്തം കെൽട്രോൺ ആണ്. ലോഞ്ച് വെഹിക്കിളിന്റെ മൊത്തമായുള്ള ഇലക്ട്രോണിക്സ് പാക്കേജുകളുടെ പത്ത് ശതമാനത്തോളം വരും കെൽട്രോൺ നൽകിയ ഉപകരണങ്ങൾ എന്നത് കേരളത്തെ സംബന്ധിച്ചും കെൽട്രോണിനെ സംബന്ധിച്ചും അഭിമാനകരമായ നേട്ടമാണ്.

Also Read:പ്രണയത്തിൽ നിന്നും പിൻമാറാൻ പ്രഗ്യാ സിംഗ് കേരള സ്റ്റോറി കാണിച്ചു; മുസ്ലിം യുവാവിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് പെൺകുട്ടി

തിരുവനന്തപുരം മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സിൽ 35 ഇലക്ട്രോണിക്സ് പാക്കേജുകളും കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സിൽ 10 പാക്കേജുകളുമാണ് നിർമ്മിച്ചിട്ടുള്ളത്. ISRO യുടെ വിവിധ ഗുണപരിശോധന മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള അസംബ്ലിങ് ആൻഡ് ഫാബ്രിക്കേഷൻ പ്രോസസ്സുകൾ കൃത്യമായി പരിപാലിച്ചാണ് കെൽട്രോൺ ഈ സുപ്രധാന മിഷനിൽ ഭാഗമായത്.

സ്പേസ് ഇലക്ട്രോണിക്സ് മേഖലയിൽ ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി കഴിഞ്ഞ 30 വർഷമായി കെൽട്രോൺ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിലും മൊത്തമായുള്ള 300 ഓളം ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ അമ്പതോളം എണ്ണം കെൽട്രോൺ നൽകി വരുന്നതാണ്. ഇതിലൂടെ ബഹിരാകാശ മേഖലയ്ക്ക് ആവശ്യമായിട്ടുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം തദ്ദേശീയമായി നടപ്പിലാക്കുന്നതിൽ കെൽട്രോണും ഭാഗമാവുകയാണ്. കെൽട്രോൺ കേന്ദ്രീകരിച്ച് കേരളത്തെ ഒരു ഇലക്‌ട്രോണിക്‌സ്‌ ഹബ്ബാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ നേട്ടം. മാസ്റ്റർ പ്ലാനിന് അനുസൃതമായി മുന്നോട്ടുപോയിക്കൊണ്ട് കെൽട്രോൺ പുതുചരിത്രം രചിക്കുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News