ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ കോടികളുടെ കൈക്കൂലി കേസ്. ഇതോടെ അദാനി ഗ്രൂപ്പുമായി നടപ്പാക്കാനിരുന്ന പദ്ധതികൾ റദ്ദാക്കി കെനിയ.
ഗൗതം അദാനി, അനന്തിരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ സിഇഒ ആയ വിനീത് ജെയിന്‍, രഞ്ജിത് ഗുപ്ത , രൂപേഷ് അഗര്‍വാള്‍, ഓസ്‌ട്രേലിയയിലെയും ഫ്രാന്‍സിലെയും പൗരന്മാരായ സിറില്‍ കബനീസ്, സൗരഭ് അഗര്‍വാള്‍, ദീപക് മല്‍ഹോത്ര എന്നിവരാണ് കേസിലെ പ്രതികള്‍. ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയവ ചുമത്തിയാണ് കുറ്റപത്രം.
നെയ്‌റോബിയിലെ പ്രധാന വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിന് നൽകാനുള്ള പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയായിരുന്നു. ജോമോ കെന്യാറ്റ വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പ് രണ്ടാമതൊരു റൺവേ കൂടി പണിയുമെന്നും പാസഞ്ചർ ടെർമിനൽ നവീകരിക്കുമെന്നുമായിരുന്നു ധാരണ. എന്നാൽ, നപടികൾ റദ്ദാക്കാൻ നിർദേശം നൽകിയതായി കെനിയ പ്രസിഡന്റ് വില്യം റുത്തോ പറഞ്ഞു.
പൊതു – സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വൈദ്യുതവിതരണശൃംഖല നിർമിക്കാൻ അദാനി ഗ്രൂപ്പിന്റെ യൂണിറ്റുമായി ഏർപ്പെട്ട 30 വർഷ പദ്ധതിയും റദ്ദാക്കാൻ പ്രസിഡന്റ് നിർദേശിച്ചു. . പങ്കാളിത്ത രാഷ്ട്രങ്ങളും അന്വേഷണ ഏജൻസികളും നലകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ റദ്ദാക്കുന്നതെന്നും പ്രസിഡന്റ് റുത്തോ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here