പുരോഹിതന്റെ വാക്കു കേട്ട് കെനിയയിൽ പട്ടിണി കിടന്ന മരിച്ചവരുടെ എണ്ണം 103 ആയി. കുട്ടികളുടേതടക്കമുള്ള മൃതദേഹങ്ങൾ പൊലീസ് ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പട്ടിണി കിടന്നാൽ സ്വർഗത്തിൽ പോകുമെന്നും അവിടെ എത്തിയാൽ ദൈവത്തെ നേരിൽ കാണാമെന്നുമുള്ള മതപ്രഭാഷകന്റെ വാക്ക് കേട്ടാണ് ആളുകൾ പട്ടിണി കിടന്നത്.
ആഭ്യന്തര മന്ത്രി കിത്തുരെ കിണ്ടികി ആണ് ഏറ്റവും പുതിയ മരണ നിരക്ക് പുറത്തു വിട്ടത്. കിഴക്കൻ കെനിയയിലെ ഷക്കഹോല വനത്തിലെ 800 ഏക്കർ പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ ഭൂരിഭാഗവും ആഴം കുറഞ്ഞ ശവക്കുഴികളിലാണ്. കുറച്ച് ആളുകളെ ജീവനോടെയും മെലിഞ്ഞ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ചിലർ മരണപ്പെടുകയും ചെയ്തിരുന്നു.
ഏപ്രില്‍ രണ്ടാം വാരത്തോട് കൂടിയാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളിലായി ഈ പ്രദേശത്ത് നിന്നും 47 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാക്കഹോല വനംപ്രദേശത്ത് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം മനസിലാകുന്നത്. സംഭവത്തെ തുടർന്ന് പുരോഹിതനെ അറസ്റ്റ് ചെയ്തിരുന്നു. മെക്കൻസിയെ കുറിച്ച് രഹസ്യവിവരം ലഭിച്ച പൊലീസ് പ്രതികളുടെ പറമ്പിൽ പണിത ഗുഡ് ന്യൂസ് ഇന്റർനാഷണൽ പള്ളിയിലെത്തി പരിശോധന നടത്തുകയായിരുന്നു. അന്വേഷണത്തിൽ വയലുകളിൽ നിരവധി ശവക്കുഴികൾ കണ്ടെത്തി. ഇപ്പോൾ ഇവിടെ നിന്ന് മൃതദേഹങ്ങൾ തുടർച്ചയായി കണ്ടെത്തുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here