കെനിയയില്‍ നികുതിയും ജീവിതച്ചെലവും വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധം ക്രൂരമായി അടിച്ചമര്‍ത്തി പൊലീസ്. പ്രമുഖ പ്രതിപക്ഷ നേതാക്കളടക്കം 300 പേര്‍ വെടിയേല്‍ക്കുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. സമരങ്ങള്‍ അടിച്ചമര്‍ത്തിയ പോലീസിനെ അഭിനന്ദിക്കുകയാണ് പ്രസിഡന്റ് വില്യം റുട്ടോ.
Also Read: ചീറ്റകൾ ചത്തുപോകുന്നതിൽ അസ്വാഭാവികത ഇല്ല; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ
കെനിയയില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്ത പ്രതിഷേധം ജീവിതം ദുസ്സഹമാക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയാണ്. സാധനസാമഗ്രികള്‍ക്കും വരുമാനത്തിനും കുത്തനെ നികുതി ഉയര്‍ത്തി ജീവിത ചെലവ് വര്‍ദ്ധിപ്പിച്ചുവെന്നാണ് പ്രതിപക്ഷ വിമര്‍ശനം. നെയ്‌റോബി, മോംബാസ, കിസുമു തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ പ്രതിഷേധം തെരുവില്‍ അണിനിരത്തുകയാണ് പ്രക്ഷോഭകര്‍. സമരങ്ങള്‍ക്ക് നേരെ പലവട്ടം വെടിവെച്ച പൊലീസ് സംവിധാനം പരിക്കേറ്റവര്‍ക്ക് ചികിത്സ നിഷേധിക്കുന്നുണ്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. നേരത്തെ 15 പേരോളം കൊല്ലപ്പെട്ട രണ്ട് റൗണ്ട് സമരങ്ങള്‍ക്ക് ശേഷം ബുധനാഴ്ച മുതല്‍ മൂന്നു ദിവസത്തെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ് പ്രതിപക്ഷം. നേരത്തെ പ്രതിപക്ഷ നേതാവ് റെയ്ല ഒഡിംഗയെ അറസ്റ്റ് ചെയ്യാനും ശ്രമങ്ങള്‍ നടത്തിയിരുന്നു കെനിയന്‍ സര്‍ക്കാര്‍.
Also Read: ഭീകരാക്രമണത്തിന് നീക്കം; അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ നിന്ന് ഗ്രനെയ്ഡുകൾ കണ്ടെടുത്തു
അതേസമയം, ഇതുവരെയുള്ള സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിഞ്ഞ പോലീസ് സംവിധാനത്തിന് അഭിനന്ദനങ്ങള്‍ നല്‍കുകയാണ് പ്രസിഡണ്ട് വില്യം റൂട്ടോ. ബുധനാഴ്ച മുതല്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്ന് നേരത്തെ കെനിയന്‍ പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് തെരുവിലിറങ്ങിയാല്‍ കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുകയായിരുന്നു റൂട്ടോ. ദിവസേനയുള്ള സമരങ്ങളില്‍ രണ്ടുകോടി ഡോളറിന്റെ നഷ്ടം വരുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞ നഗരങ്ങളില്‍ രാഷ്ട്രീയമായി ഇടപെട്ട് ജനങ്ങളെ ഒപ്പം നിര്‍ത്താനുള്ള പ്രചരണ പരിപാടികളും തുടരുകയാണ് കെനിയന്‍ സര്‍ക്കാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here