‘തും പാസ് ആയേ… യു മുസ്‌കുരായേ…’ ; കുട്ടിഗായകരെ വീണ്ടും നെഞ്ചേറ്റി കേരളം, ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പങ്കുവെച്ച വീഡിയോ വൈറല്‍

‘തും പാസ് ആയേ.. യു മുസ്‌കുരായേ.. തൊണ്ണൂറുകളുടെ ഒടുവില്‍ ഇന്ത്യ മുഴുവന്‍ പാടിയ പ്രണയഗാനം.അതേ കണ്ടു പഴകിയ ത്രികോണ പ്രണയ കഥ തന്നെയായിരുന്നു കുഛ് കുഛ് ഹോതാ ഹേയുടെയും വണ്‍ലൈന്‍..ഇപ്പോള്‍ ഈ ഗാനം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡോ. ജോണ്‍ ബ്രിട്ടാസ് എം പി സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ്് രസകരമായ ദ്യശ്യങ്ങള്‍ വീണ്ടും സജീവ ചര്‍ച്ച വിഷയമായത്.മണിക്കൂറുകള്‍ക്കകം തന്നെ വിഡിയോയ്ക്ക് മില്ല്യണ്‍ വ്യൂസ് ലഭിക്കുകയും ചെയ്തു.ജൂലൈ 18ന് രാത്രി 9:23 പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ജൂലൈ 20 വൈകിട്ട് ആറുമണിവരെ 4.5 മില്യന്‍ വ്യൂസ് ആണ് ലഭിച്ചത്. പുറമേ 180 k റിയാക്ഷന്‍സും 5000 ന് അടുത്ത് കമന്റും പതിനാറായിരം ഷെയറും ലഭിച്ചും

ALSO READ: ‘ടൈംസ് ഓഫ് ഇന്ത്യയുടെ ആ വാര്‍ത്ത കള്ളം, സര്‍ക്കാര്‍ വിരുദ്ധത ഉണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന വാശിയാണ് മാധ്യമങ്ങള്‍ക്ക്’; പൊളിച്ചടുക്കി ചീഫ് സെക്രട്ടറി

കേരളക്കരയില്‍ നിന്നുപോയി ഇന്ത്യയില്‍മൊത്തം ആരാധകരെ സ്യഷ്ടിച്ച കൊച്ചു മിടുക്കന്‍ ആവിര്‍ഭവും അവന്റെ സഹോദരിയെയുമാണ് വിഡിയോയില്‍ കാണുന്നത്,കുഞ്ഞനിയന് പാട്ടിനോടുള്ള താല്പര്യം വളര്‍ത്തിയെടുക്കാനും പാട്ട് പഠിപ്പിക്കാനും ഒരു ചേച്ചിയുടെ ശ്രമമാണ് വിഡിയോയിലുടെ കാണുന്നത്.ആവിര്‍ഭവിപ്പോള്‍ sony tv യിലെ star singer മൂന്നാം ഭാഗത്തിലെ മികച്ച ഗായകനാണ്

ALSO READ: സാനിയ മിര്‍സയുമായുള്ള വിവാഹം വെറും അഭ്യൂഹം; പ്രതികരണവുമായി മുഹമ്മദ് ഷമി

വിഡിയോ പങ്കുവെച്ചുകൊണ്ട് ജോണ്‍ ബ്രിട്ടാസ് എം പി കുറിച്ചത് ഇങ്ങനെയാണ്

ആരോ പണ്ട് അയച്ചു തന്നതാണ്. വീണ്ടും ചുറ്റിക്കറങ്ങി വന്നു. കുട്ടികള്‍ ആരാണെന്ന് ആദ്യം അറിയില്ലായിരുന്നു പിന്നീട് സേറ്റജില്‍ തിളങ്ങി. സൂപ്പര്‍ സ്റ്റാറുകള്‍,
ഇങ്ങനെ തുടങ്ങി രണ്ടു മിടുക്കന്മാരെയും അഭിനന്ദിച്ചുകൊണ്ടാണ് ബ്രിട്ടാസ് കുറിപ്പ് അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News