ധനകാര്യകമ്മീഷന്‍ തീരുമാനത്തെ തടയാന്‍ കേന്ദ്രസർക്കാരിന് അധികാരമില്ല; കടമെടുപ്പ് ഹർജിയിൽ കേന്ദ്രത്തിനെതിരെ കേരളം

സംസ്ഥാനത്തിന് അര്‍ഹമായത് കടമെടുക്കാന്‍ അനുവദിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിനെതിരെ കേരളം. സംസ്ഥാനത്തിന് അര്‍ഹമായത് മാത്രമാണ് ചോദിക്കുന്നതെന്നും ധനകാര്യകമ്മീഷന്‍ തീരുമാനത്തെ തടയാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും കേരളം. 14000 കൊടിയോ. അല്ലെങ്കിൽ 10000 കോടിയോ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തിന്‍റെ ഹര്‍ജിയില്‍ നാളെ ഇടക്കാല ഉത്തരവ് ഉണ്ടായേക്കും. പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ശുപാര്‍ശ ചെയ്ത 21 മുതല്‍ –24 വരെയുള്ള സാമ്പത്തിക വര്‍ഷ കാലയളവില്‍ കടമെടുപ്പ് പരിധി പൂർണമായും ഉപയോഗിച്ചിട്ടില്ലെന്നും, ഉപയോഗിക്കാത്തപരിധിയാണ് ചോദിക്കുന്നതെന്നും കേരളത്തിന് വേണ്ടി കപില്‍ സിബല്‍ വാദിച്ചു.

Also Read: ജാതി സെന്‍സസ് വിഷയത്തില്‍ കോണ്‍ഗ്രസിനുളളില്‍ ഭിന്നത; നിലവിലുള്ള അസമത്വങ്ങള്‍ക്കും പരിഹാരമല്ലെന്ന് ആനന്ദ് ശർമ്മ

ഭരണഘടനാ സ്ഥാപനമായ ധനകാര്യകമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തിന്‍റെ അവകാശങ്ങളെ തടയാന്‍ കഴിയില്ലെന്നും കേരളം വാദമുയര്‍ത്തി. 24000 കോടിയാണ് കേരളത്തിന് കിട്ടേണ്ടത്. പതിനാലായിരം കോടിയോ പതിനായിരമെങ്കിലോ കിട്ടണമെന്നും കേരളം ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിന് മുന്‍വിധിയെന്ന് പറഞ്ഞ കപില്‍ സിബല്‍ ദേശീയപാതക്കുള്ള സ്ഥമെടുപ്പിന് സംസ്ഥാനം 25 ശതമാനം നല്‍കിയെന്നും കോടതിയില്‍ പറഞ്ഞു. കേരളത്തിന്‍റെ വാദം കേട്ട് കേന്ദ്രസര്‍ക്കാരിന്‍റെ അഭിഭാഷകനായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ടരാമന്‍ ചിരിച്ചത് കപില്‍ഡ സിബലിനെ പ്രകോപിച്ചു. ചിരിക്കേണ്ടെന്നും വളരെ ഗുരുതരമായ വിഷയമാണെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

Also Read: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

കേരളം ഉയര്‍ത്തുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് പറഞ്ഞാണ് ധനമന്ത്രാലയം എതിര്‍വാദം ആരംഭിച്ചത്. കേരളത്തിന്‍റെ വാദങ്ങള്‍ പൊളിക്കാനുള്ള രേഖകള്‍ കയ്യിലുണ്ടെന്നുമാണ് കേന്ദ്ര വാദം. നാളെ ഉച്ചക്ക് കേന്ദ്രസര്‍ക്കാരിന്‍റെ വാദം പുനരാംഭിക്കും. ഹോളി അവധിക്ക് ശേഷം കോടതി ഏപ്രില്‍ 1 നേ തുറക്കൂ എന്നതിനാല്‍ നാളെ തന്നെ ഇടക്കാല ഉത്തരവ് ഉണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News