സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും. അരുണാചലില്‍ രാത്രി 7ന് തുടങ്ങുന്ന മത്സരത്തില്‍ ഗോവയാണ് എതിരാളികള്‍.അസമിനെ തകര്‍ത്ത് സന്തോഷത്തുടക്കം നേടിയ കരുത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. കേരളം ഇന്നിറങ്ങുമ്പോൾ എതിരാളികളായ ഗോവ അത്ര മോശക്കാരല്ല. ഗോവ യോഗ്യത റൗണ്ടില്‍ കേരളത്തെ തോല്‍പിച്ച ഒരേയൊരു ടീമാണ്.
Also Read: സുവര്‍ണ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കൈരളി ടിവിയുടെ ജ്വാല പുരസ്‌കാര വേദി
ആദ്യ മത്സരത്തില്‍ ഗോവ- അരണുചാല്‍ മത്സരം സമനിലയില്‍ അവസാനിച്ചതിനാല്‍ ഗോവയ്ക്ക് ഇന്ന് ജയം അനിവാര്യവും. എന്നാല്‍ ജയത്തോടെ കളത്തിലിറങ്ങുന്ന ആശ്വാസം കേരളത്തിനുണ്ട്. ആസാമിനെ നേരിട്ട കേരളം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. മത്സരം ആരംഭിച്ച് 19 -ാം മിനുട്ടിൽ ലീഡ് എടുക്കാൻ കേരളത്തിനായിരുന്നു.
Also Read: ഭൂരഹിതര്‍ ഇല്ലാത്ത കേരളം; 31, 499 കുടുംബങ്ങള്‍ പുതിയതായി ഭൂമിയുടെ അവകാശികളായി
കഴിഞ്ഞ മത്സരത്തില്‍ അബ്ദു റഹീം ആണ് കേരളത്തിന് ലീഡ് നൽകിയത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ക്ക് കരുത്തരായ അസമിനെ തകര്‍ത്ത കേരളം ആ വിജയം തുടരാം എന്ന പ്രതീക്ഷയിലായിരിക്കും ഇന്നിറങ്ങുക. കരുത്തരായ ഗോവയെ കേരളം ഇന്ന് നേരിടാനൊരുങ്ങുമ്പോൾ രാത്രി 7ന് മികച്ച ഒരു മത്സരത്തിനായിരിക്കും കാണികൾ സാക്ഷ്യം വഹിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here