അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിൽ, മുന്നൊരുക്കവുമായി കേരള-തമി‍ഴ്നാട് വനംവകുപ്പുകള്‍

ഒടുവിൽ വിവരം ലഭിക്കുമ്പോൾ അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിൽ എന്ന് വനം വകുപ്പ്. ജനവാസ മേഖലയിലേക്ക് ജനവാസ മേഖലയിൽ ഇറങ്ങിയാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളുമായി കേരള തമിഴ് നാട് വനം വകുപ്പുകൾ. തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വയ്ക്കും.

ഇന്നലെ ജനവാസ മേഖല വിട്ട് കാടുകയറിയ അരികൊമ്പൻ തമിഴ്നാട് വനമേഖലയിൽ തുടരുകയാണ് എന്നാണ് വനം വകുപ്പുകൾ വ്യക്തമാക്കുന്നത്. ഇന്ന് പുലർച്ചയോടെ ജനവാസ മേഖലയ്ക്ക് തൊട്ടടുത്തെത്തിയ അരിക്കൊമ്പൻ കാടു വിട്ടു പുറത്തു വന്നിട്ടില്ല. ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ ഉടൻ മയക്കുവെടി  വയ്ക്കാൻ ഉള്ള നീക്കത്തിലാണ് തമിഴ്നാട് വനം വകുപ്പ്. ഇതിനായി കുങ്കിയാനകളടക്കം തയ്യാറായി നിൽക്കുന്നുണ്ട്. മുത്തു , ഉദയൻ സ്വയംഭൂ എന്നീ കുങ്കിയാനകളാണ് കമ്പത്ത് എത്തിയത്. മുൻകരുതലുകളുടെ ഭാഗമായി തേനി ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തിങ്കളാ‍ഴ്ചയും തുടരുകയാണ്.

ALSO READ: ഹണിട്രാപ്പിലൂടെ ലക്ഷ്യമിട്ടത് അഞ്ചുലക്ഷം രൂപ, ആഷിഖ് മുറിയിലെത്തി മിനിറ്റുകൾക്കകം കൊലപാതകം; സംഭവം ഇങ്ങനെ

അതേസമയം, കൊമ്പൻ തിരികെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മടങ്ങിയാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കുമളി അടക്കമുള്ള കേരളത്തിലെ ജനവാസ മേഖലയിലേക്ക്  എത്തിയാൽ പ്രതിരോധത്തിന് കേരള വനം വകുപ്പും തയ്യാറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News