രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന് ലഭിച്ച പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കൈമാറി. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
സമുദ്ര മത്സ്യ ഉത്പാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്. ഏറ്റവും മികച്ച മറൈന്‍ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ലയും കരസ്ഥമാക്കിയിരുന്നു.
മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സമുദ്ര മത്സ്യ ഉത്പാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.
വെല്ലുവിളികള്‍ നിരവധി ഉണ്ടായിട്ടും സര്‍ക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേര്‍ന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്‌നങ്ങള്‍ക്ക് ഇന്ന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും പുരോഗതിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രധാന പരിഗണനാ വിഷയങ്ങളില്‍ ഒന്നാണ്. 2016 മുതല്‍ നല്‍കിയ ഓരോ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചും പ്രതിസന്ധിഘട്ടങ്ങളില്‍ ചേര്‍ത്തുപിടിച്ചും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഈ സര്‍ക്കാരുണ്ട്.തീരപ്രദേശത്തെ സാമൂഹ്യ പുരോഗതിക്കും മത്സ്യത്തൊഴിലാളികളുടെ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കുന്ന സമഗ്രവും സര്‍വ്വതലസ്പര്‍ശിയുമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഈ അംഗീകാരം നമുക്ക് പ്രചോദനം നല്‍കട്ടെയെന്നും മുഖ്യമന്ത്രി കുറിച്ചു.
പുരസ്‌കാര നേട്ടം തീരദേശത്തെ ചേര്‍ത്തുപിടിച്ചതിന് ലഭിച്ച അംഗീകാരമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചിരുന്നു. തീരദേശത്തെ സാമൂഹ്യവികസനത്തിന്റെ കാര്യത്തിലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കാനും സര്‍ക്കാര്‍ നടത്തിയ നടപടികളുടെ പ്രതിഫലനമാണ് ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനം, മറൈന്‍ ജില്ല എന്നീ പുരസ്കാരങ്ങളെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here