നവകേരള സദസ് ഇന്ന്; മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടവും ഇന്ന് നവകേരള സദസ്സിന് വേദിയാകും

കണ്ണൂർ ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. കണ്ണൂർ ബർണ്ണശ്ശേരി നായനാർ അക്കാദമിയിലാണ് പ്രഭാത യോഗം. കണ്ണൂർ, അഴിക്കോട്, തലശ്ശേരി മണ്ഡലങ്ങൾക്കൊപ്പം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടവും ഇന്ന് നവകേരള സദസ്സിന് വേദിയാകും.

Also Read; കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം; മലപ്പുറം യുഡിഎഫിൽ അഭിപ്രായഭിന്നത

കണ്ണൂർ ജില്ലയിലെ രണ്ടാം ദിന പര്യടനത്തിൽ നാല് നിയമസഭ മണ്ഡലങ്ങളിലാണ് നവകേരള സദസ്സുകൾ.രാവിലെ ബർണ്ണശ്ശേരിയിലെ നായനാർ അക്കാദമിയിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന പ്രഭാതയോഗം ചേരും. തുടർന്ന് ചിറക്കൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ അഴിക്കോട് മണ്ഡലം നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ഉച്ചയ്ക്ക് ശേഷം കണ്ണൂർ മണ്ഡലം നവകേരള സദസ്സിന് കലക്ട്രേറ്റ് മൈതാനം വേദിയാകും.

Also Read; ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

തുടർന്ന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മത്തേക്ക്. പിണറായി കൺവെൻഷൻ സെന്ററിന് സമീപമാണ് ധർമ്മടം മണ്ഡലം നവകേരള സദസ്സ്. കണ്ണൂർ ജില്ലയിലെ രണ്ടാം ദിന പര്യടനം തലശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്സോടെ സമാപിക്കും. കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് തലശ്ശേരി മണ്ഡലം നവകേരള സദസ്സ്. എല്ലാ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News