കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ; പ്രമേയത്തില്‍ പങ്കാളികളാകാതെ പ്രതിപക്ഷം

കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ പ്രമേയം. കേരള നിയമസഭ ഐകകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് പ്രമേയം കുറ്റപ്പെടുത്തി. അതെസമയം പ്രമേയത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കേരളത്തെ വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത് ധനമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരായ പ്രതിഷേധങ്ങള്‍ തുടരുന്നതിന്റെ ഭാഗമായിട്ടാണ് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനാദത്തമായി സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് പ്രമേയം കുറ്റപ്പെടുത്തി.

Also Read: പ്രധാനമന്ത്രിയുടേത് ‘ഷോ’; ബിജെപിയേയും മോദിയേയും വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം കത്തോലിക്കാ സഭ

പ്രമേയത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത് കേന്ദ്രത്തിനോടുള്ള യുഡിഎഫിന്റെ മൃദു സമീപനത്തിന്റെ നേര്‍ക്കാഴ്ചയായി. കേരളത്തെ വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടയിലും കേന്ദ്ര നടപടികളെ ശക്തമായി വിമര്‍ശിക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തത് ചര്‍ച്ചയായിരുന്നു. കേന്ദ്രത്തിനെതിരായ പ്രമേയം സഭ ഐകകണ്‌ഠേന പാസാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News