“മോദി സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക ഉപരോധത്തിനിടെയാണ് കേരളം വലിയ വികസന നേട്ടങ്ങള്‍ കൊയ്യുന്നത്” : മന്ത്രി എംബി രാജേഷ്

മോദി സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക ഉപരോധത്തിനിടെയാണ് കേരളം വലിയ വികസന നേട്ടങ്ങള്‍ കൊയ്യുന്നതെന്ന് മന്ത്രി എംബി രാജേഷ്. നൂറ് ദിനം വികസന വേഗതയില്‍ എന്ന വിഷയത്തില്‍ കൈരളി ന്യൂസിലെ, ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വാഴ്പാ പരിധി ഇനത്തില്‍ മാത്രം നിയമവിരുദമായി കേരളത്തിന് വെട്ടിച്ചുരുക്കിയ തുക ഒരുലക്ഷത്തിഏഴായിരത്തി അഞ്ഞൂറു കോടിയാണ്. ഇത്രവലിയ സാമ്പത്തിക ഞെരുക്കം അടിച്ചേല്‍പ്പിച്ചിട്ടും കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരളത്തിന്റെ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:  ഭാര്യ വീട്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോയ യുവാവിനെ കാണാതായ സംഭവം; തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

മന്ത്രിയുടെ വാക്കുകള്‍

2018ലാണ് നീതി ആയോഗ് കേന്ദ്രം കൊണ്ടുവന്നത്. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാംസ്ഥാനത്ത് എത്തി. 79 സ്‌കോറോടെയാണ് കേരളം ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. 2024ല്‍ വീണ്ടും റാങ്കിംഗില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയതിനൊപ്പം 69 പോയിന്റ് എന്നത് പത്തുപടി മെച്ചപ്പെടുത്തിയിരിക്കുകയാണ്. 16 മേഖലകളിലെ പ്രകടനത്തിന്റെ സൂചികയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്. ഇത് സമഗ്രമായ വികസനത്തിന്റെ സൂചനയാണ്. ഈ ആറു കൊല്ലത്തിനിടയില്‍ മഹാപ്രളയങ്ങള്‍, ഓഖി, കോവിഡ് എന്നിവ കേരളം നേരിട്ടു. ഈ പ്രകൃതിദുരന്തങ്ങളെകാള്‍ വലിയ ദുരന്തമാണ് കേന്ദ്രം കേരളത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചതും ഇതിനിടയിലാണ് ഈ നേട്ടം കൊയ്തത്. വാഴ്പാ പരിധി ഇനത്തില്‍ മാത്രം നിയമവിരുദമായി കേരളത്തിന് വെട്ടിച്ചുരുക്കിയ തുക ഒരുലക്ഷത്തിഏഴായിരത്തി അഞ്ഞൂറു കോടിയാണ്. ഇത്രവലിയ സാമ്പത്തിക ഞെരുക്കം അടിച്ചേല്‍പ്പിച്ചിട്ടും കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരളത്തിന്റെ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്.

ALSO READ: ‘മലയാളികളുടെ സ്വന്തം ആസിഫ് അലി’, ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം; നിലപാട് വ്യക്തമാക്കി അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ്

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News