കേരള ബാങ്ക് അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

കേരള ബാങ്കിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടം ബാങ്ക് ഹെഡ് ഓഫീസില്‍ അവസാനിച്ചു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ സഹകരണ പതാക ഉയര്‍ത്തി. ബാങ്ക് ഡയറക്ടര്‍മാരായ അഡ്വ: എസ്. ഷാജഹാന്‍, പി. ഗഗാറിന്‍, ചീഫ് ജനറല്‍ മാനേജര്‍മാരായ റോയ് എബ്രഹാം എ.ആര്‍. രാജേഷ്, ജനറല്‍ മാനേജര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കൂട്ടയോട്ടത്തില്‍ ഹെഡ് ഓഫീസ്, തിരുവനന്തപുരം റീജിയണല്‍ ഓഫീസ്/ക്രെഡിറ്റ് പ്രോസസിംഗ് സെന്റര്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ പങ്കെടുത്തു.

Also Read : http://‘പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം’; അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

കേരള ബാങ്കിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതി ബഹു: മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ 25.11.2024-ന് ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. മുഖ്യമന്ത്രി ആഹ്വാനം ചെയ്ത രീതിയില്‍ ബാങ്കിന്റെ തുടര്‍പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ബാങ്ക് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ജീവനക്കാരോട് ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration