തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

accident

തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങിയയാൾ മരിച്ചു. കൊല്ലം സ്വദേശി ഉല്ലാസാണ് ദാരുണമായി മരണപ്പെട്ടത്.കേരള ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസ്സിനും പ്രൈവറ്റ് ബസ്സിനും ഇടയിൽപ്പെട്ട് ഞെരുങ്ങിയാണ് ഉല്ലാസിൻ്റെ മരണം സംഭവിച്ചത്. ഉല്ലാസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ALSO READ; ജൽ ജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതി : കേരളത്തിൽ നൽകിയത് വെറും 21.63 ലക്ഷം കണക്ഷനുകൾ

അതേസമയം വാഹനാപകടത്തെ പറ്റി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ നിർദ്ദേശം നൽകി.ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുന്നത്.

ENGLISH NEWS SUMMARY: A man died after being trapped between two buses in Thiruvananthapuram. Ullas, a native of Kollam, died tragically. He is an employee of Kerala Bank. His body was shifted to the medical college.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News