“സഹകരണ ബാങ്കിലെ നിക്ഷേപങ്ങളില്‍ ആര്‍ക്കും ആശങ്ക വേണ്ട”: മുഖ്യമന്ത്രി

CM PINARAYI

സഹകരണ ബാങ്കിലെ നിക്ഷേപങ്ങളില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്ക് കര്‍മ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ വിശ്വാസ്യത ഊട്ടിയുറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്നും നിക്ഷേപങള്‍ക്ക് സര്‍ക്കാറാണ് ഗാരണ്ടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ചൂരല്‍മല ദുരന്തം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഡോ ജോണ്‍ ബ്രിട്ടാസ് എംപി

സംസ്ഥാനത്തിന്റെ കാർഷിക-വ്യാവസായിക മുന്നേറ്റത്തിലും നിർമ്മാണ മേഖലയിലും വിപണി ഇടപെടലിലും, സാമൂഹ്യ സുരക്ഷ ഒരുക്കലിലുമെല്ലാം സഹകരണ സ്ഥാപനങ്ങളുടെ കയ്യൊപ്പ്‌ ഉണ്ട്‌.

സഹകരണ മേഖലയില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടാകരുതെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനവും കേരളത്തിലെ ജനങ്ങളും തമ്മില്‍ ഇഴയടടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഴുവൻ സഹകരണ സംഘങ്ങളിലെയും നിക്ഷേപം തിരികെ നൽകാൻ ആവശ്യമായ ലിക്വിഡിറ്റി ഉറപ്പാക്കുന്നതോടൊപ്പം നിക്ഷേപ ഗ്യാരണ്ടി ബോർഡുമുണ്ട്‌. കൂടാതെ സഹകരണ പുനരുദ്ധാരണ നിധിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ അത്തരം നിക്ഷേപങ്ങളെല്ലാം  കേരളത്തിന്‌ പുറത്തെത്തിക്കാനും അവ വാണിജ്യ ബാങ്കുകൾക്കും അത്‌ വഴി കോർപ്പറേറ്റുകൾക്ക്‌ എത്തിക്കാനുമാണ്‌ ചിലർ ആഗ്രഹിക്കുന്നത്‌. അത്‌ കഴിയാതെ വരുന്നതിനാലാണ്‌ സഹകരണ മേഖലയ്‌ക്കെതിരെ നുണപ്രചാരണം ശക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News