കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം; മലപ്പുറം യുഡിഎഫിൽ അഭിപ്രായഭിന്നത

മലപ്പുറത്ത് കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം മുസ്ലിം ലീഗ് പ്രതിനിധിക്ക് ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ യുഡിഎഫിൽ അഭിപ്രായഭിന്നത. യുഡിഎഫ് ചെയർമാൻ പിടി അജയ്മോഹന്റെ പ്രതിഷേധം അനവസരത്തിലായിപ്പോയെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ അഭിപ്രായപ്പെട്ടു. കൂടിയാലോചനയില്ലാതെയാണ് വാർത്ത സമ്മേളനം വിളിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.

ALSO READ: കെഎസ്ആർടിസിയിൽ കാക്കി യൂണിഫോം തിരിച്ച് വരുന്നു

വിഷയത്തിൽ ലീഗ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിൽ ഭിന്നാഭിപ്രായം ഉണ്ടായത്. അജയ് മോഹൻ അണികളിൽ അമർഷമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് മലപ്പുറം യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ അഭിപ്രായപ്പെട്ടു. സഹകരണ ബാങ്ക് കേരള ബാങ്ക് ലയനത്തിനെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകാനാണ് മുന്നണി തീരുമാനം. കാര്യങ്ങൾ ചർച്ച ചെയ്ത് തീർക്കാവുന്നതേയുള്ളൂവെന്നും അഷ്റഫ് കോക്കൂർ പറഞ്ഞു.

ALSO READ: ‘ജനസമ്പര്‍ക്ക പരിപാടിയും നവകേരള സദസും തമ്മിലെ വ്യത്യാസമെന്ത് ?’; കണക്കുകള്‍ നിരത്തി മന്ത്രി പി രാജീവ്

മുന്നണിയില്‍ കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എംഎല്‍എ കേരളാ ബാങ്ക് ഡയറക്ടര്‍ സ്ഥാനത്തെത്തിയത്. ഇതിനെത്തുടർന്ന് വലിയ വിവാദങ്ങൾ ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വം അഴിച്ചുവിട്ടതിന് പിന്നാലെയാണ് ഈ അഭിപ്രായഭിന്നത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News