വിജയ് ഹസാരെ ട്രോഫി: മഹാരാഷ്ട്രയെ തകർത്ത് കേരളം ക്വാർട്ടറിൽ

വിജയ് ഹസാരെ ട്രോഫി പ്രിലിമിനറി ക്വാർട്ടറിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 153 റണ്‍സിന്‍റെ വമ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളമുയര്‍ത്തിയ 383 റണ്‍സ് പിന്തുടര്‍ന്ന മഹാരാഷ്ട്ര 37.4 ഓവറില്‍ 230 റണ്‍സിന് പുറത്തായി. ഓപ്പണർമാരായ കൃഷ്ണപ്രസാദിന്‍റെയും രോഹൻ കുന്നുമ്മലിന്‍റെയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ കരുത്തിലാണ് കേരളം വലിയ ടോട്ടൽ കുറിച്ചത്.

ALSO READ: കിയാനു റീവ്‌സിന്റെ വീട്ടില്‍ മോഷണം; അന്വേഷണം ആരംഭിച്ച് പൊലീസ്

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്. കൃഷ്ണപ്രസാദ് 144 റണ്‍സും രോഹന്‍ 120 റണ്‍സും നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 29 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയുടെ തുടക്കം കരുതലോടെയായിരുന്നു.

ALSO READ: വിഷാദവും ഉത്കണ്ഠയും ഒഴിവാക്കണോ എങ്കില്‍ ഈ ഭക്ഷണം കഴിക്കൂ…

ഓപ്പണര്‍മാരായ ഭോസ്‌ലേയും കൗശല്‍ താംബേയും നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ മധ്യനിര ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. 81 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് അവർക്ക് അവസാന എട്ട് വിക്കറ്റുകൾ നഷ്ടമായത്. കേരളത്തിന് വേണ്ടി ശ്രേയസ് ഗോപാല്‍ നാല് വിക്കറ്റും വൈശാഖ് ചന്ദ്രന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ക്വാര്‍ട്ടറില്‍ കേരളം രാജസ്ഥാനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News